സമ്പര്‍ക്കത്തിലൂടെ 204 രോഗികള്‍, ഇന്ന് 416 പുതിയ രോഗികള്‍; സംസ്ഥാനത്ത് കനത്ത ആശങ്ക, വിശദാംശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തു കോവിഡ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുന്നു. ഇന്ന് 416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.

സംസ്ഥാനത്ത് 24 മണിക്കൂറില്‍ സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണ് ഇന്നു രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാദ്യമായാണു സംസ്ഥാനത്തെ പ്രതിദിന നിരക്ക് 400 കടക്കുന്നതും.

ഇന്ന് 112 പേരുടെ ഫലം നെഗറ്റീവ് ആയി. ഇവര്‍ ആശുപത്രി വിട്ടു.

ഇന്നു രോഗം ബാധിച്ചവരില്‍ ഏറെ പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. പുറത്തുനിന്നു വന്നവരേക്കാളധികം രോഗികള്‍ ഉണ്ടായതും സമ്പര്‍ക്കം വഴിയാണ്. ഇന്നു രോഗബാധ സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്തുനിന്നും 51 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്.

ഒരു ജില്ലയില്‍ ആദ്യമായി 100 രോഗികള്‍ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്ന് 129 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്നു കോവിഡ് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച്

 • തിരുവനന്തപുരം 129
 • ആലപ്പുഴ 50
 • മലപ്പുറം 41
 • പത്തനംതിട്ട 32
 • പാലക്കാട് 28
 • കൊല്ലം 28
 • കണ്ണൂര്‍ 23
 • എറണാകുളം 20
 • തൃശൂര്‍ 17
 • കാസര്‍കോട് 17
 • കോഴിക്കോട് 12
 • ഇടുക്കി 12
 • കോട്ടയം 7

കോവിഡ് നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

 • ആലപ്പുഴ 24
 • തൃശൂര്‍ 19
 • മലപ്പുറം 18
 • കണ്ണൂര്‍ 14
 • കോട്ടയം 9
 • പാലക്കാട് 8
 • തിരുവനന്തപുരം 5
 • ഇടുക്കി 4
 • എറണാകുളം 4
 • വയനാട് 4
 • കാസര്‍കോട് 3
join group new

You May Also Like

Leave a Reply