നെറികെട്ട രാഷ്ട്രീയം കോണ്‍ഗ്രസ്സ് പാരമ്പര്യം: കേരള കോണ്‍ഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി

കൂടെ നില്‍ക്കുന്നവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന പാരമ്പര്യം കോണ്‍ഗ്രസിന് മാത്രമുള്ളതാണെന്ന് കേരള കോണ്‍ഗ്രസ് തീക്കോയി മണ്ഡലം കമ്മിറ്റി.

2015ലെ തിരഞ്ഞെടുപ്പില്‍ പന്ത്രണ്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതനായി മത്സരിച്ചത് കോണ്‍ഗ്രസ് ആ തെരഞ്ഞെടുപ്പില്‍ പ്രസിണ്ടാക്കിയ വ്യക്തിയുടെ സ്വന്തം ജ്യേഷ്ഠന്‍ ആയിരുന്നു.

Advertisements

അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും തമ്മില്‍ പ്രസിഡന്റ്ഷിപ്പില്‍ ഉണ്ടാക്കിയ ധാരണ പാലിക്കാതിരുന്ന കെസി ജെയിംസിനെ യുഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് മാസങ്ങള്‍ക്ക് ശേഷം രാജിവെപ്പിച്ചത്.

പഞ്ചായത്ത് വാര്‍ഡുകളില്‍ ജനപക്ഷത്തിന്റെ വോട്ട് ലഭിക്കുവാന്‍ ജില്ലാ പഞ്ചായത്തില്‍ ജനപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ടു നല്‍കി സ്വന്തം സ്ഥാനാര്‍ഥിയുടെ പരാജയത്തിന് ആക്കം കൂട്ടിയ കോണ്‍ഗ്രസ് നേരിന്റെ രാഷ്ട്രീയം പറയുന്നത് വാസവദത്തയുടെ ചാരിത്ര പ്രസംഗംപോലെയാണെന്ന് കേരള കോണ്‍ഗ്രസ് മണ്ഡലം വര്‍ക്കിംഗ് പ്രസിഡന്റ് ജോസുകുട്ടി ജോര്‍ജ് വെട്ടിക്കല്‍, മണ്ഡലം സെക്രട്ടറി കെ.ജെ ജോസഫ് കല്ലൂര്‍ എന്നിവര്‍ പറഞ്ഞു.

You May Also Like

Leave a Reply