കുറവിലങ്ങാട്: സംസ്ഥാനത്തു 19 പാലത്തിനു 156.47 കോടിയുടെ അനുമതി ലഭിച്ചിട്ടും കടുത്തുരുത്തിയില്‍ പ്രസ്താവന പ്രഹസനങ്ങള്‍ക്കു പഞ്ഞമില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാപ്രസിഡണ്ട് സണ്ണി തെക്കേടം അഭിപ്രായപ്പെട്ടു.
കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തങ്ങളുടെ കാര്യത്തില്‍ പ്രസ്താവനകളല്ലാതെ യാഥാര്‍ഥ്യങ്ങളിലേക്കെത്തുന്ന യാതൊന്നും സംഭവിക്കുന്നില്ലെന്നും, നിയോജക മണ്ഡലത്തിലെ 7 പാലങ്ങളുടെ നവീകരണം സംബന്ധിച്ചു നിവേദനം സമര്‍പ്പിച്ചെന്നു കാണിച്ചു പ്രസ്താവന നടത്തി ജനങ്ങളെ കബളിപ്പിക്കുന്നത് തികച്ചും അപഹാസ്യമാണെന്നും സണ്ണി തെക്കേടം പറഞ്ഞു. യോഗത്തില്‍ പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് പി എം മാത്യു ഉഴവൂര്‍ അധ്യക്ഷത വഹിച്ചു.
വികസന പദ്ധതികള്‍ക് വേണ്ടി മന്ത്രിമാര്‍ക്ക് നിവേദനം സമര്‍പ്പിച്ചു, തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താതെ മാറിനിന്നു സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് എംഎല്‍എ നടത്തുന്നത്.
സമീപ മണ്ഡലങ്ങളിലെ ജനപ്രതിനിധികള്‍ ഫണ്ടിനു ഭരണാനുമതി തേടി പോകുമ്പോള്‍ കടുത്തുരുത്തികാര്‍ക് ഫണ്ട് ലഭ്യമാകാത്ത അവസ്ഥയിലേക്ക് ഇവിടുത്തെ വികസന പ്രവര്‍ത്തങ്ങള്‍ പ്രസ്താവനകളില്‍ മാത്രം ഒതുങ്ങുന്നുവെന്നു യോഗം അഭിപ്രായപ്പെട്ടു.
നാടിന്റെ വികസനപ്രവര്‍ത്തങ്ങളില്‍ ജനപ്രതിനിധി എന്ന നിലയില്‍ ശ്രമങ്ങള്‍ നടത്താത്തതിന്റെ പരാജയമാണ് നിയോജക മണ്ഡലത്തിലെ വികസന പ്രവര്‍ത്തങ്ങള്‍ക്കു ഫണ്ട് ലഭ്യമാകാത്തതെന്നും, ഇതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന പ്രസ്താവനയുമായി ഇറങ്ങി തിരിക്കുന്നത് തികച്ചും അപഹാസ്യമാണെന്നും കേരള കോണ്‍ഗ്രസ് (എം ) വ്യക്തമാക്കി.
20 വര്‍ഷം എം എല്‍ എ യും 2 വര്‍ഷം മന്ത്രിയുമായ ജനപ്രതിനിധി മണ്ഡലത്തിലെ വികസന കാര്യങ്ങളില്‍ കാണിക്കുന്ന അലംഭാവം തികച്ചും പ്രതിഷേധാര്‍ഹമാണ്.
കെ. എം മാണിസാറിന്റെ സ്വപ്ന പദ്ധതിയായ കെ. ആര്‍ നാരായണന്‍ സ്മാരക റോഡിന്റെ വികസനം വികലമാക്കിയതും എംപി യും ത്രിതല പഞ്ചായത്ത് സമിതികളും മുന്‍കൈ എടുത്തു നടപ്പിലാക്കുന്ന വികസനപ്രവര്‍ത്തങ്ങളുടെമേല്‍ അവകാശപ്രസ്താവനകളുമായി എത്തുന്നത് തികച്ചും വില കുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്കാണെന്നും യോഗത്തില്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
നിയോജക മണ്ഡലത്തിലെ സമഗ്രവികസന പദ്ധതികളുടെ രൂപരേഖ ത്രിതല പഞ്ചായത്ത് സമിതികളുമായി ചര്‍ച്ച ചെയ്തു തയ്യാറാക്കി എല്‍ ഡി എഫ് നേതൃത്വത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ യോഗം തീരുമാനമെടുത്തു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19