സിപിഎമ്മിന് ചെയര്‍മാന്‍ സ്ഥാനം നല്‍കില്ലെന്ന് കേരള കോണ്‍ഗ്രസ് എം; അഞ്ചു വര്‍ഷവും കേരളാ കോണ്‍ഗ്രസ് ഭരിക്കും, ഉപാദ്യക്ഷ സ്ഥാനം നല്‍കുന്നത് പരിഗണിക്കും

പാലാ: സി.പി.എമ്മിനു ചെയര്‍മാന്‍ സ്ഥാനം നല്‍കില്ലെന്ന് ജോസ് കെ മാണി. പാലാ നഗരസഭാ ചെയര്‍മാന്‍ സ്ഥാനം അഞ്ചുവര്‍ഷവും തങ്ങള്‍ക്കു വേണമെന്ന് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം വ്യക്തമാക്കി. ഇക്കാര്യം ഇടതുമുന്നണിയിലെ സി. പി. എം, ഉള്‍പ്പെടെയുള്ള ഘടക കക്ഷികളെ അറിയിക്കുമെന്നും ഒരു ഉന്നത നേതാവ് പറഞ്ഞു.

പാലാ ഞങ്ങളുടെ ആസ്ഥാനമാണ്. അതുകൊണ്ടുതന്നെ ഇവിടെ 5 വര്‍ഷവും ചെയര്‍മാന്‍ സ്ഥാനം ലഭിക്കണം. വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഘടകകക്ഷികള്‍ക്കു വിട്ടുനല്‍കാന്‍ തയ്യാറാണ്. ഇക്കാര്യം സി.പി.എം അംഗീകരിക്കുമെന്നും അദ്ദേഹംപറഞ്ഞു.

Advertisements

ജോസ് വിഭാഗത്തില്‍ നിന്നു പ്രധാനമായും ആന്റോ പടിഞ്ഞാറെക്കര, ഷാജു വി തുരുത്തന്‍ എന്നിവരുടെ പേരുകളാണ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.

ആന്റോ പാര്‍ട്ടി മണ്ഡലം പ്രസിഡന്റാണ്. ഷാജു തുരുത്തന്‍ മുതിര്‍ന്ന അംഗമാണ്. നഗരസഭാ ചെയര്‍മാന്‍ സ്ഥാനം ഘടക കക്ഷികള്‍ക്ക് വീതംവെയ്ക്കുന്നതിനോട് ജോസ് വിഭാഗം നേതൃത്വത്തിനു യോജിപ്പില്ലെങ്കിലും ഷാജു തുരത്തന് അവസരം കൊടുക്കാനൂം നീക്കമുണ്ട്.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടത്തിനു വേണ്ടി സി.പി.എം, പാലാ ഏരിയാ കമ്മിറ്റി ശക്തമായി രംഗത്തു വന്നിട്ടുണ്ടെങ്കിലും തല്‍ക്കാലം ഈ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് ജോസ് വിഭാഗത്തിന്റെ തീരുമാനം.

ഇവിടെ പ്രാദേശിക ഘടകത്തിന്റെ സമ്മര്‍ധം ഏറിയാല്‍ സിപിഎം സംസ്ഥാന നേതാക്കളുമായി നേരിട്ട് ഇടപെട്ട് പരിഹാരം ഉണ്ടാക്കാനാകുമെന്നാണ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷ.

You May Also Like

Leave a Reply