ഈരാറ്റുപേട്ട: മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് നു മുന്നിൽ നടത്തിയ ധർണ്ണ കേരള കോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതുവരെ കേരള കോൺഗ്രസ് എം സമരം തുടരും എന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ ശരാശരിയിലും അധികം വനം ഉള്ള സംസ്ഥാനമാണ് കേരളം. വനവും വനസമ്പത്തും കാത്തുസംരക്ഷിക്കുന്ന സംസ്ഥാനം ആണ് ഇത്.അങ്ങനെയുള്ള ഈ സംസ്ഥാനത്തിന് മേൽ ഇങ്ങനെയുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമായ കാര്യമാണ്.കർഷകരുടെ ഉപജീവനത്തെ ബാധിക്കുന്ന ഈ പ്രശ്നം കണ്ടില്ലെന്ന് നടിക്കാൻ കേരള കോൺഗ്രസ് പാർട്ടിക്ക് കഴിയില്ല.
കേരള കോൺഗ്രസ് എം കർഷകർക്കുവേണ്ടി നിയമ പോരാട്ടത്തിനായി ഇറങ്ങുകയാണ് ഇതിനോടകംതന്നെ സുപ്രീംകോടതിയിൽ കക്ഷി ചേരുകയും ഈ നിയമം പിൻവലിക്കാനുള്ള പോരാട്ടം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.ഇനിയും കർഷക രക്ഷയ്ക്കായി നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ കൂട്ടായി പ്രമേയം പാസാക്കി ഈ നിയമത്തെ എതിർക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവനും സ്വത്തും സംരക്ഷിക്കുക. കർഷകർക്കുവേണ്ടി പോരാടുക. അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക. തുടങ്ങിയ വിഷയങ്ങളിൽ കേരള കോൺഗ്രസ് എം പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. ആ നിലപാട് കർഷകരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യംവെച്ചുള്ളത് ആണെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധ യോഗത്തിൽ ജെയിംസ് വലിയവീട്ടിൽ, തോമസ്കുട്ടി മുതുപുന്നയ്ക്ക്ൽ, സോജൻ ആലക്കുളം,ഏ കെ നാസർ,ആൻസി ടീച്ചർ, സണ്ണി മണ്ണാറക്കം, ലീന ജെയിംസ്, ജെയിംസ് കുന്നേൽ,സിബി പാറകുളങ്ങര,വിജി വെള്ളൂക്കുന്നേൽ സിദ്ദിഖ് കണ്ടംകുളം,ഷാനവാസ് കടപ്ലാക്കൽ,ജോർജ് ജോസഫ്, ബാബു വരകുകാല, കറിയാച്ചൻ കട്ടുപ്പാറ, ലത്തീഫ് കോയിപള്ളിൽ,തുടങ്ങിയവർ സംബന്ധിച്ചു.