കേരളാ കോണ്‍ഗ്രസ്സ് (എം) റബ്ബര്‍ കര്‍ഷക സംഗമം നാളെ ഉച്ചകഴിഞ് 3.30 ന് കോട്ടയം കെ പി എസ് മേനോന്‍ ഹാളിൽ വെച്ച് നടത്തുന്നു. റബ്ബര്‍ വില ഉയര്‍ത്തി, റബ്ബര്‍ കര്‍ഷകരെ ഉല്പാദനത്തില്‍ നിന്നും പിന്നോട്ടു പോകാതിരിക്കാന്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുകയാണ്.
സര്‍ക്കാര്‍ മേഖലയിലും , പ്രൈവറ്റ് മേഖലയിലും വലുതും ചെറുതുമായ റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങണം. ഇടത് സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം അതിന് പ്രയോജനപ്രദമാവണം. റബ്ബര്‍ കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ഫണ്ടിന്റെ വിഹിതം വാങ്ങി കൊടുക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യണം.


കേരളാ റബ്ബര്‍ ലിമിറ്റഡ് ഒരു അപ്പെക്‌സ് ബോഡിയായി പ്രവര്‍ത്തിച്ചുകൊണ്ട് യുവജനങ്ങളെ റബ്ബര്‍ കൃഷിയിലേക്ക് ആകര്‍ഷിക്കുവാന്‍ കഴിയണം. ടയര്‍ വ്യവസായികള്‍ അവരുടെ C.S.R ഫണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബ്ബര്‍ കൃഷി പ്രോല്‍സാഹിപ്പിക്കുവാന്‍ വിനിയോഗിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ സ്വാഭാവിക റബ്ബര്‍ ഉത്പാദിപ്പിക്കുന്ന കേരളത്തെ അവഗണിക്കുകയാണ്. രാഷ്ട്രീയത്തിനപ്പുറം ഈ റബ്ബര്‍ സംഗമത്തില്‍ അക്കാഡമിക്കായും, പ്രായോഗികമായും ഉരുത്തിരിയുന്ന നിര്‍ദ്ദേശങ്ങള്‍ രേഖാമൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) അവതരിപ്പിക്കും.
ഈ റബ്ബര്‍ കര്‍ഷക സംഗമത്തില്‍ കേരളാ റബ്ബര്‍ ലിമിറ്റഡ് എം.ഡി ഷീലാ തോമസ് ഐ.എ.എസ്, മലനാട് ഡവലപ്പ്‌മെന്റ് സൊസെറ്റിയെ പ്രതിനിധീകരിച്ച് ഫാ. തോമസ് മറ്റമുണ്ടയില്‍ എന്നിവര്‍ പ്രബന്ധാവതരണം നടത്തും ആര്‍.പി.എസ് പ്രസിഡന്റുമാര്‍, ഭാരവാഹികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.

കേരളാ കോണ്‍ഗ്രസ്സ് (എം) അടുത്തകാലത്ത് നടത്തിയ പരിപാടികളിലെല്ലാം പാര്‍ട്ടി നേതാക്കള്‍ക്ക് പുറമേ, അതാത് വിഷയത്തിലെ വിദഗ്ദ്ധരെ കൂടി പങ്കെടുപ്പിക്കുകയാണ്. സമ്മേളനങ്ങളില്‍ ആദ്യം സംസാരിക്കുന്നത് ബന്ധപ്പെട്ട വിഷയങ്ങളിലെ വിദഗ്ദ്ധരാണ്. അടുത്ത കാലത്ത് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലയിലെ കേരളാ കോണ്‍ഗ്രസ്സ് (എം) ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ ജനപ്രതിനിധി സംഗമത്തില്‍ വിദഗ്ദ്ധര്‍ ക്ലാസ് നയിച്ചിരുന്നു.
ജില്ലാ കമ്മറ്റിയുടെ തന്നെ ആഭിമുഖ്യത്തില്‍ നടന്ന സഹകാരി സംഗമത്തില്‍ പുതിയ സഹകരണ ഭേദഗതി ബില്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സഹകരണ വിദ്ഗ്ദ്ധരെ പങ്കെടുപ്പിച്ച് വലിയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. അതുപോലെ അടുത്ത ദിവസം തൊടുപുഴയില്‍ നടന്ന കര്‍ഷക യൂണിയന്‍ പരിപാടിയില്‍, വിവിധ കാര്‍ഷിക വിഷയത്തില്‍, നബാര്‍ഡ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും, വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയുണ്ടായി. അങ്ങനെ രാഷ്ട്രീയത്തെ ബോധപൂര്‍വ്വം, അക്കാഡമിക്കായും, വ്യത്യസ്ഥമേഖലകള്‍ക്ക് പ്രായോഗികമായി പ്രയോജനപ്പെടുത്തുവാനുള്ള കര്‍മ്മപരിപാടികളാണ് കേരളാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെട്ടു വരുന്നത്.