വാഗമണ്‍: കേന്ദ്രത്തില്‍ ബി.ജെ.പി. വീണ്ടും അധികാരത്തില്‍വന്നാല്‍ ഏകാധിപതിയായ രാജാവായി മോദി മാറുമെന്നും ബി.ജെ.പി. യെ ചെറുത്തുതോല്‍പ്പിക്കാന്‍ രാജ്യത്തെ മറ്റ് രാഷ്ട്രീയ കക്ഷികളുടെ ഏകോപനം അത്യാവശ്യമാണെന്നും കേരളാകോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. അഭിപ്രായപ്പെട്ടു.
കേരളാ കോണ്‍ഗ്രസ് പോലുള്ള സംസ്ഥാന പാര്‍ട്ടികളുടെ പ്രസക്തി വര്‍ദ്ധിച്ചുവരുന്നതായി ത്രിപുര, നാഗാലാന്‍റ്, മേഘാലയ തെരഞ്ഞെടുപ്പില്‍ വ്യക്തമായതായി ജോസ് കെ. മാണി പറഞ്ഞു.


വാഗമണ്‍-വഴിക്കടവ് ഇന്‍ഡോ അമേരിക്കന്‍ എച്ച്.ആര്‍.ഡി ക്യാമ്പസില്‍വച്ച് നടന്ന കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം നേതൃത്വസംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസ്.കെ. മാണി.
കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ:സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ചു. അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫസർ ലോപ്പസ് മാത്യു പ്രവർത്തനരേഖ അവതരിപ്പിച്ചു.അധ്വാന വർഗ്ഗ സിദ്ധാന്തം പാർട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്ര നയരേഖ എന്ന വിഷയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ജോർജുകുട്ടി അഗസ്തി ക്ലാസുകൾ നയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം ആമുഖ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡണ്ടന്റുമാരായ വക്കച്ചൻ പാമ്പ്ലാനിയിൽ, കെ.ജെ തോമസ് കട്ടക്കൽ, ചാർലി കോശി, ബിജോയ് മുണ്ടുപാലം, ജോയി പുരയിടത്തിൽ, ഔസേപ്പച്ചൻ വെള്ളുക്കുന്നേൽ, അഡ്വ. ജെയിംസ് വലിയവീട്ടിൽ, ദേവസ്യാച്ചൻ വാണിയപുര, ജോഷി മൂഴിയാങ്കൽ, ജോബി ചെമ്പകത്തുങ്കൽ, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ജോസ് കൊച്ചുപ്പുര,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജാൻസ് വയലിക്കുന്നൽ,തങ്കച്ചൻ കാരക്കാട്ട്,ജോളി മടുക്കക്കുഴി, അഡ്വ.ജോബി ജോസ്, ജില്ലാ സെക്രട്ടറി സോണി തെക്കേൽ, ജില്ലാ ട്രെഷറർ മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, സോജൻ ആലക്കുളം, ഷോജി അയിലുക്കുന്നൽ, പോഷക സംഘടന നിയോജകമണ്ഡലം പ്രസിഡണ്ട്മാരായ തോമസ് ചെമ്മരപള്ളിയിൽ, ജോളി ഡൊമിനിക്, ആന്റണി അറക്കപ്പറമ്പിൽ, നിയോജകമണ്ഡലം ഭാരവാഹികളായ അഡ്വ. ഒ. വി.ജോസഫ്, സുശീൽകുമാർ,കെ.പി സുജീലൻ, നോബി കാടൻകാവിൽ, എന്നിവർ പ്രസംഗിച്ചു.