പാലാ: കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിക്കും ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്കും ഭാരവാഹികള്‍ക്കും ചൊവ്വാഴ്ച രാവിലെ 10.30-ന് പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ് ഹാളില്‍ കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കുന്നതാണ്.
ഫിലിപ്പ് കുഴികുളത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം തോമസ് ചാഴികാടന് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ജിമ്മി, നഗരസഭാ ചെയര്മാന് ആന്റോ പടിഞ്ഞാറേക്കര, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ബൈജു പുതിയിടത്തുചാലില്‍, റൂബി ജോസ് എന്നിവരും പ്രസംഗിക്കും.
Advertisements