ഉഴവൂര്‍: സയന്‍സ് സിറ്റിയുടെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും റെയില്‍വേ വികസനത്തിന്റെയും പിതൃത്വം ഏറ്റെടുക്കാന്‍ ചിലര്‍ നടത്തുന്ന നടത്തുന്ന ഗിമ്മിക്കുകള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.
കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നടത്തി വന്നിട്ടുള്ള ചതി കളുടെയും വഞ്ചനകളുടെയും പരിണിതഫലമായി കാലം കരുതിവെച്ച കാവ്യനീതിയാണ് ഓരോ കാലഘട്ടത്തിലും ഇതിനുവേണ്ടി ചരട് വലിച്ചവര്‍ക്കും പടനയിച്ചവര്‍ക്കും ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
കേരള കോണ്‍ഗ്രസ് (എം ) കടുത്തുരുത്തി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1964ലെ രാഷ്ട്രീയ കാലാവസ്ഥ വീണ്ടും പുനര്‍ജനിക്കുകയാണ്.പി റ്റി ചാക്കോയെയും കെഎം മാണിയെയും ചതിച്ചവരും കൂട്ടുനിന്നു കോപ്പ്കൂട്ടിയവരും, ചരിത്രത്തിന്റെ ചാട്ടവാര്‍ അടിയേറ്റ് അപഹാസ്യരായി പുളയുന്നതും, മക്കള്‍ രാഷ്ട്രീയത്തെക്കുറിച്ച് ഗീര്‍വാണ പ്രസംഗം നടത്തിയവര്‍ മകനെ വക്താവാക്കാന്‍ ഗ്രൂപ്പ് കാരണവരെ പിന്നില്‍ നിന്ന് കുത്തുന്നതും കാലത്തിന്റെ കാവ്യനീതി ആയി പുനര്‍ജനിക്കുകയാന്ന് യോഗം അഭിപ്രായപ്പെട്ടു.
മുന്‍ കാലങ്ങളില്‍ കെ കരുണാകരന്‍ അടക്കം ഉള്ളവരോട് ചെയ്ത നെറികേടിന് കാലം കരുതിവെച്ച ശിക്ഷയാണ് ഇന്ന് കോണ്‍ഗ്രസ് അനുഭവിക്കുന്നത്. ഇന്ന് സംസ്ഥാനം ഒട്ടാകെ യുഡിഎഫിലെയും ബിജെപിയെയും പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് എമ്മി ലേക്ക് കടന്നു വരുന്ന സ്ഥിതിവിശേഷമാണ് വര്‍ത്തമാനകാലഘട്ടത്തിലുള്ളത്.
പാചക വാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലും, ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയോ മുന്നണിയോ യാതൊരുവിധ പ്രതികരണങ്ങളും, കേന്ദ്രസര്‍ക്കാരിനെതിരെ നടത്താതെ ഒളിച്ചോടുന്ന കാഴ്ചയാണ് രാഷ്ട്രീയരംഗത്ത് കാണപ്പെടുന്നത് എന്ന് യോഗം വിലയിരുത്തി.
കേരളാ കോണ്‍ഗ്രസ് എം എംപിമാര്‍ ശക്തമായ ഇടപെടല്‍ നടത്തി തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെയും നേടിയെടുത്ത അഭിമാന പദ്ധതികളായ കുറവിലങ്ങാട് സയന്‍സ് സിറ്റിയും, ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ചരിത്രത്തിലാദ്യമായി രണ്ട് കേന്ദ്ര വിദ്യാലയത്തിന് അനുമതിതേടി ലഭ്യമാക്കിയ കടുത്തുരുത്തി കേന്ദ്ര വിദ്യാലയവും, ഈ പ്രദേശങ്ങളിലെ റെയില്‍വേ മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെയും പിതൃത്വം ഏറ്റെടുക്കാന്‍ നടത്തുന്ന, മമ്മൂഞ്ഞ് ഗിമ്മിക്കുകള്‍ ജനങ്ങള്‍ അവജ്ഞയോടെ പുച്ഛിച്ചു തള്ളുമെന്ന് യോഗം വ്യക്തമാക്കി.
നിയോജകമമണ്ഡലത്തിലെ 12 മണ്ഡലങ്ങളിലെ പ്രവര്‍ത്തകരില്‍ നിന്നും സമാഹരിച്ച റിപ്പോര്‍ട്ടുകള്‍ യോഗം ചര്‍ച്ച ചെയ്തു.
നിയോജകമണ്ഡലത്തിലെ ഒരു ബൂത്തില്‍ 15 വോട്ടുകള്‍ വീതം കൂടി സമാഹരികാന്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ തീവ്ര ശ്രദ്ധ പതിപ്പിച്ചിരുന്നവെങ്കില്‍, ബിജെപിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി നടത്തിയ വോട്ട് കച്ചവടത്തെയും, അമിതമായ സാമ്പത്തിക കുത്തൊഴുക്കിലുടെനേടിയ വിപുലമായ വോട്ടു വ്യാപാരത്തെയും തടഞ്ഞുനിര്‍ത്തി, കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിക്ക് വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയുമായിരുന്നു എന്ന് യോഗത്തില്‍ നടന്ന ചര്‍ച്ചകളില്‍ വിലയിരുത്തലുകള്‍ ഉണ്ടായി.
കേരള കോണ്‍ഗ്രസ് (എം )നിയോജക മണ്ഡലം പ്രസിഡണ്ട് പി എം മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ തോമസ് ചാഴികാടന്‍ എം പി, പാര്‍ട്ടി ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് കുതിരവേലി,കെ ടി യൂ സി (എം) സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തന്‍കാല,കോട്ടയം ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി വി ടി ജോസഫ്, ഓഫീസ് ചാര്‍ജ് സെക്രട്ടറി ജോസഫ് ചാമക്കാല, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജുകുട്ടി ആഗസ്റ്റി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, പാര്‍ട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മറ്റി കമ്മിറ്റി അംഗം ഡോ: സിന്ധുമോള്‍ ജേക്കബ്, സോഷ്യല്‍ മീഡിയ ജില്ലാ കോര്‍ഡിനേറ്റര്‍ പ്രദീപ് വലിയപറമ്പില്‍, പാര്‍ട്ടി നേതാക്കളായ തോമസ് റ്റി കീപ്പുറം, പിസി കുര്യന്‍, തോമസ് അരയത്ത്, സിറിയക് ചാഴിക്കാടന്‍, KSC (എം ) സംസ്ഥാന പ്രസിഡണ്ട് അബേഷ് അലോഷ്യസ്, നിയോജക മണ്ഡലം ഓഫീസ് ചാര്‍ജ് സെക്രട്ടറി ടി എ ജയകുമാര്‍, പൗലോസ് കടമ്പന്‍കുഴി,കുരുവിള ആഗസ്തി, യൂജിന്‍ കൂവള്ളൂര്‍, ബ്രൈറ്റ് വട്ടനിരപ്പേല്‍ ലൗലി ജോസഫ്, ഇമ്മാനുവല്‍ തോമസ്, ഡോ ജോര്‍ജ് എബ്രഹാം, ജോമോന്‍ മാമലശ്ശേരി, സൈമണ്‍ പരപ്പനാട്, എ എം ജോസഫ്, രാധാകൃഷ്ണ കുറുപ്പ്, കെഎസ് മനോഹരന്‍, സിഎം ജെയിംസ്, പാര്‍ട്ടി മണ്ഡലം പ്രസിഡണ്ടുമാരായ സണ്ണി പുതിയിടം (വെളിയന്നൂര്‍) ബെല്‍ജി ഇമ്മാനുവല്‍ (മരങ്ങാട്ടുപള്ളി )പിടി കുര്യന്‍(ഞീഴൂര്‍) കെ സി മാത്യു (മാഞ്ഞൂര്‍ )ബിജു പഴയ പുരക്കല്‍ (കാണക്കാരി) മാമച്ചന്‍ അരീക്കുതുണ്ടത്തില്‍ (കടുത്തുരുത്തി) തോമസ് പുളിക്കിയില്‍ (കടപ്ലാമറ്റം )സേവ്യര്‍ കൊല്ലപ്പള്ളി (മുളക്കുളം) സിബി മാണി (കുറവലങ്ങാട്) ജോസ് തൊട്ടിയില്‍ (ഉഴവൂര്‍) പി ടി ജോസഫ് പുറത്തേല്‍ (കിടങ്ങൂര്‍ )റോയി മലയില്‍ (മോനിപ്പള്ളി) എന്നിവരും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വിശദമായ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19