
തൊടുപുഴ: കേരള കോൺഗ്രസ് എം എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അത്താണിയായി അവരുടെ ആത്മാഭിമാനം ഉയർത്തി പിടിച്ച രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ അലക്സ് കോഴിമല പറഞ്ഞു.കേരള കോൺഗ്രസ് എം തൊടുപുഴ നിയോജകമണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടയമടക്കമുള്ള ഭൂ വിഷയത്തിൽ കേരള കോൺഗ്രസ് എം എന്നും കർഷകാനുകൂല നിലപാട് സ്വീകരിക്കുകയും ഭരണത്തിൽ ഇരുന്ന കാലഘട്ടത്തിൽ പോലും സമരമുഖത്ത് ഇറങ്ങാൻ യാതൊരു മടിയും കാണിക്കാത്ത രാഷ്ട്രീയ കക്ഷിയാണ്. ജില്ലയിലെ ഭൂ വിഷയത്തിലും പുതിയ ബഫർ സോൺ പ്രശ്നത്തിലും കേരള കോൺഗ്രസ് എം ശക്തമായ സമ്മർദ്ദം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ മേൽ ചെലുത്തിയിട്ടുണ്ട്. ഈ കാര്യത്തിൽ നിയമ നിർമ്മാണം കൊണ്ട് മാത്രമേ ശാശ്വതമായ പരിഹാരം ഉണ്ടാകു എന്ന് നിയമ വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്.ഇതിനായി കേരള കോൺഗ്രസ് എം ശക്തമായി വാദിക്കുമെന്നും അലക്സ് കോഴിമല പറഞ്ഞു.
നിയോജക മണ്ഡലം പ്രസിഡൻറ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാൽ മുഖ്യപ്രഭാഷണം നടത്തി.
പാർട്ടി നേതാക്കളായ പ്രൊഫ കെ ഐ ആൻറണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, രാരിച്ചൻ നീറണാകുന്നേൽ, ജയകൃഷ്ണൻ പുതിയേടത്ത്, അപ്പച്ചൻ ഓലിക്കരോട്ട്, ജോസ് കവിയിൽ, മാത്യു വാരിക്കാട്ട് , ബെന്നി പ്ലാക്കൂട്ടം, അഡ്വ മധു നമ്പൂതിരി, ഷിജോ തടത്തിൽ, ജോർജ് അമ്പഴം, റോയി ലൂക്ക് പുത്തൻകളം, അംബിക ഗോപാലകൃഷ്ണൻ, ജോസി വേളാച്ചേരി, കെവിൻ ജോർജ്,പി.ജി.ജോയി, അബ്രഹാം അടപ്പുർ, സ്റ്റാൻലി കീത്താപിള്ളി, തോമസ് കിഴക്കേ പറമ്പിൽ,ലിപ്സൺ കൊന്നയ്ക്കൽ, റോയി സൺ കുഴിഞ്ഞാലിൽ,കുര്യാച്ചൻ പൊന്നാമറ്റം, ഷാനി ബെന്നി, ജോസ് പാറപ്പുറം, ശ്രീജിത്ത് ഒളിയറയ്ക്കൽ, ജോഷി കൊന്നയ്ക്കൽ, ബെന്നി വാഴചാരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അടുത്ത ആറ് മാസത്തിലേക്കുള്ള സംഘടനാ പ്രവർത്തനത്തിന് സമ്മേളനം രൂപം നൽകി.
തെരഞ്ഞെടുക്കപ്പെട്ട 232 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ജെഫിൻ കൊടുവേലി,ജോമി കുന്നപ്പള്ളി, ഡെൻസിൽ വെട്ടിക്കുഴിചാലിൽ, നൗഷാദ് മുക്കിൽ, ജോയ് പാറത്തല. അഡ്വ.എ.ജെ.ജോൺസൺ, തോമസ് വെളിയത്ത്മ്യാലി,എം.കൃഷ്ണൻ, ജോർജ് പാലക്കാട്ട്, ജോസ് മാറാട്ടിൽ, ജോർജ്ജ് അറയ്ക്കൽ,ജോജൊ അറയ്ക്കകണ്ടം, അബ്രഹാം സൈമൺ മുണ്ടുപുഴക്കൽ, ഷിജു പൊന്നാമറ്റം, ജോസ് മഠത്തിനാൽ, തോമസ് മൈലാടൂർ, മാത്യു പൊട്ടംപ്ളാവൻ, ജിജി വാളിയം പ്ളാക്കൽ,ജെരാർദ്ധ് തടത്തിൽ, സജി മൈലാടി, തുടങ്ങിയവർ നേതൃത്വം നൽകി.