ഈരാറ്റുപേട്ട : കേരള കോൺഗ്രസ് എം ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ” ലഹരിയെ തോൽപ്പിക്കൂ നാടിനെ രക്ഷിക്കൂ ” എന്ന സന്ദേശം നൽകിക്കൊണ്ട് മോചന ജ്വാല തെളിക്കലും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.
ഈരാറ്റുപേട്ടയിൽ നടന്ന യോഗത്തിൽ പ്രൊഫസർ വി ജെ ജോസഫ് എക്സ് എംഎൽഎ അധ്യക്ഷത വഹിച്ചു.പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നടത്തി. അഡ്വ.ജെയിംസ് വീട്ടിൽ സ്വാഗതപ്രസംഗവും കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് പ്രൊഫ.ലോപ്പസ് മാത്യു ആമുഖപ്രഭാഷണവും നടത്തി.
യോഗത്തിൽ റവ.ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ, ഉനൈസ് മൗലവി, ഗോദ വർമ്മ രാജ, സോജൻ ആലക്കുളം, മുഹമ്മദ് സക്കീർ, ഡോ സണ്ണി മണ്ണാറാത്ത്, ഡോ.ആൻസി ജോസഫ് , എ കെ നാസർ, ലീന ജെയിംസ്, പി എസ് എം റംലി, സിദ്ദിഖ് കണ്ടംകുളം, തങ്കച്ചൻ പാറയിൽ, ഷാന കടപ്ലാക്കൽ, ലത്തീഫ് കോയിപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.