കോട്ടയം: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വാർഡ് പ്രസിഡന്റ് മാരെ നേരിൽ കാണുന്ന ചെയർമാൻ കോൺടാക്ട് പ്രോഗ്രാംന്റെ ഒന്നാംഘട്ട പ്രവർത്തനത്തിന്റെയും സെമി കേഡർ പാർട്ടി ലക്ഷ്യത്തോടെ ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ നടത്തിയ ശില്പശാലകൾളുടെ വിലയിരുത്തലുകൾക്കും തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്യുന്നതിനും ആയി ചെയർമാൻ ജോസ് കെ മാണിയുടെ നിർദ്ദേശപ്രകാരം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്ത്ന്റെ നേതൃത്വത്തിൽ മണ്ഡലം സന്ദർശന പരിപാടി ഒന്നാം ഘട്ടം എരുമേലിയിൽ ആരംഭിച്ചു.
30നകം മണ്ഡലം സന്ദർശന പരിപാടികൾ പൂർത്തീകരിക്കുമെന്നും തുടർന്ന് ഒക്ടോബർ ആദ്യവാരം കൂടുന്ന ജില്ലാ സ്റ്റീയറിംഗ് കമ്മിറ്റിയിൽ പരിപാടികൾക്ക് അന്തിമ രൂപം നൽകുമെന്നും ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19