പാലാ: നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൽ പൊതു സമൂഹത്തിൻ്റെ നിതാന്ത ജാഗ്രത ആവശ്യമാണെന്ന് കേരള ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് പറഞ്ഞു. പാലാ സെൻ്റ് തോമസ് കോളജ് ആലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ബിഷപ്പ് വയലിൽ അവാർഡ് ലഫ് ജനറൽ മൈക്കിൾ മാത്യൂസിന് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 33333 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജുഡീഷ്യറിയുടെ തീർപ്പുകൾ നീതിയുടെയും സത്യത്തിൻ്റെയും അടിസ്ഥാനത്തിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവച്ച ലോകായുക്തയുടെ വിധിന്യായത്തിൽ സ്ഥാനം നഷ്ടപ്പെട്ട വ്യക്തി Read More…
ചേർപ്പുങ്കൽ: +2 കൊമേഴ്സ് , ഹുമാനിറ്റീസ് വിഭാഗങ്ങളിൽ ഫുൾ A+ ലഭിച്ച വിദ്യാർത്ഥികൾക്ക് ചേർപ്പുങ്കൽ ബി വിഎം ഹോളി ക്രോസ് കോളേജിൽ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ് & ടാക്സേഷൻ , ബിഎ വിഷ്വൽ കമ്യൂണിക്കേഷൻ, ബിഎ മൾട്ടിമീഡിയ എഎന്നീ പ്രോഗ്രാമ്മുകൾ പഠിക്കാൻ 70000 രൂപയുടെ സ്കോളർഷിപ്പ് നല്കുന്നു. താല്പര്യമുള്ള വിദ്യാർത്ഥികൾ ജൂൺ അഞ്ചിനു മുമ്പ് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 944777671.
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിലും വ്യാഴം 8 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. വ്യാഴാഴ്ച്ചയോടെ വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ Read More…