General News

എൽ ഡി എഫ് ജനദ്രോഹ ദുർഭരണം തുറന്ന് കാട്ടാൻ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ ഏകദിന ഉപവാസം

കോട്ടയം: എൽ ഡി എഫ് സർക്കാരിന്റെ ജനദ്രോഹ ദുർഭരണം തുറന്നു കാട്ടുവാനും ആരോപണവിധേയനായ മുഖ്യമന്ത്രി അധികാരത്തിൽ നിന്നും മാറിനിന്ന് കേരളത്തിലെ ക്രമസമാധാനനില പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 AM മുതൽ വൈകിട്ട് 5 PMവരെ കോട്ടയം ഗാന്ധി സ്ക്വയറിന് സമീപം ഏകദിന ഉപവാസ സമരം സംഘടിപ്പിക്കും.

ഉപവാസ സമരം കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും.കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും.

പാർട്ടി വർക്കിങ്ങ് ചെയർമാൻ പി.സി.തോമസ്, പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ ജോയി എബ്രാഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ കെ.ഫ്രാൻസിസ് ജോർജ് , തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, സംസ്ഥാന അഡ്വൈസർ ഇ.ജെ. ആഗസ്തി, പാർട്ടി വൈസ് ചെയർമാൻമാരായ വക്കച്ചൻ മറ്റത്തിൽ, കെ.എഫ്. വർഗ്ഗീസ്, സാജൻ ഫ്രാൻസീസ്, പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ, ജനപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി ജയിസൺ ജോസഫ് അറിയിച്ചു.

Leave a Reply

Your email address will not be published.