പാലാ : ഗാന്ധി ജയന്തി ആഘോഷത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് എം സംസ്കാരവേദി പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. “ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും ” എന്ന വിഷയത്തിൽ ആണ് ക്വിസ് മത്സരം.
പ്രഥമ മത്സരം സെപ്റ്റംബർ 17 ന് ജില്ലാ തലത്തിലും ഫൈനൽ മത്സരം സെപ്റ്റംബർ 24 ന് ദേശീയ തലത്തിലും ആണ് സംഘടിപ്പിക്കുന്നത്. വിജയികൾ ക്ക് 5000, 3000, 2000 രൂപ ക്യാഷ് അവാർഡും മെമന്റോയും നൽകുന്നതാണെന്ന് സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അറിയിച്ചു.
കോട്ടയം ജില്ലയിൽ നിന്നും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 15 നകം ഡോ. സാബു ഡി മാത്യു (പാലാ)ന്റെ പക്കൽ +(91 94472 88698) പേർ രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് ജില്ലാപ്രസിഡന്റ് ബാബു ടി ജോൺ ജനറൽ കൺവീനർ ജയ്സൺ കുഴികോടിയിൽ എന്നിവർ അറിയിച്ചു. മത്സരം ഓൺലൈൻ ആയിട്ടാണ് സംഘടിപ്പിക്കുന്നത്.