കോട്ടയം: നിരന്തരം കരിനിയമങ്ങൾ സൃഷ്ടിച്ച് റബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുന്ന കേന്ദ്ര ഗവര്‍മെന്റ് നടപടിയില്‍ കേരളാ കോണ്‍ഗ്രസ് (ബി)കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
റബറിനെ കാര്‍ഷിക വിളയായി പ്രഖ്യാപിക്കണമെന്നും,റബര്‍ വില 250 / രൂപ ആക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സാജന് ആലക്കളം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദീപു ബാലകൃഷ്ണന്, ബി ശശിധരന്, ഹരിപ്രാസാദ് ഉണ്ണിപ്പള്ളില്, ജിജോ മൂഴയില്‍, ബേബിച്ചന് തയ്യില്‍, സാല്‍വിന്‍ കൊടിയന്തറ, സാബു കോയിപ്പള്ളി, ഷിബു ശങ്കര്‍,മന്‍സുര്‍ പുതുവീട്, വിനോദ് കുമാര്‍ ബി,സനോജ് സോമന്,വിപിന്‍ രാജു ശൂരനാടന്‍, എച്ച് അബ്ദുള്‍ അസീസ്, സാബു മത്തായി,ബിജി മണ്ഡപം, ആദര്‍ശ് കെ രമേശ് തുടങ്ങിയവര്‍ സംസാരിച്ചു.