പാലാ: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്നു കേരള കോൺഗ്രസ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന ആർ ബാലകൃഷ്ണ സാറിൻറെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കേരള കോൺഗ്രസ് ബി പാലാ നിയോജകമണ്ഡലം കമ്മിറ്റി കെടിയുസിബി കോട്ടയം ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം പാലാ മുൻസിപ്പൽ ടൗൺഹാളിൽ വച്ച് നടന്നു.
മുൻസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലെ അംഗൻവാടി കുട്ടികൾകൾക്ക് സ്കൂൾ ബാഗ് വിതരണവും നടന്നു 230 ഓളം കുട്ടികൾക്കാണ് സ്കൂൾ ബാഗുകൾ വിതരണം ചെയ്തത് ,കേരള കോൺഗ്രസ് (ബി) സംസ്ഥാന ജോയിൻ സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കലിൻ്റ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ആർ ബാലകൃഷ്ണപിള് അനുസ്മരണ സമ്മേളന ഉദ്ഘാടനം പാലനഗരസഭ അധ്യക്ഷ ശ്രീമതി , ജോസിൻ ബിനോ നിർവഹിച്ചു.

സ്കൂൾ ബാഗ് വിതരണ ഉദ്ഘാടനം മുൻ സിപ്പൽ കൗൺസിലർ അഡ്വക്കേറ്റ് ബിനു പുളിക്കണ്ടം നിർവഹിച്ചു. കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡണ്ട് സാജൻ ആലക്കളം, പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ, KTUC B ജില്ലാ പ്രസിഡൻറ് മനോജ് മാഞ്ചേരി ,ജിജോ മൂലയിൽ ജോസൂട്ടി വാഴുകുന്നേൽ, ബിനോയ് ആർ, ജയപ്രകാശ് ടി വി, അനൂപ്, ജി ശിശുപാലൻ ,ജിതിൻ തുടങ്ങിയവർ സംസാരിച്ചു.