
പാലാ: കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മീനച്ചിൽ താലൂക്ക് സമ്മേളനവും, വിരമിച്ച സംഘടനാ നേതൃനിര പ്രവർത്തകർക്ക് യാത്രയയപ്പും, അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ പ്രോത്സാഹന അവാർഡുദാനവും നടത്തി.
താലൂക്ക് പ്രസിഡന്റ് മനോജ് ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. അശോകൻ കുറുങ്ങപ്പള്ളി ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് ഉപഹാരസമർപ്പണം സംസ്ഥാന സെക്രട്ടറി ശ്രീ. എം. ആർ. സാബുരാജനും, വിദ്യാഭ്യാസ പ്രോത്സാഹന അവാർഡ് ദാനം ജില്ലാ പ്രസിഡന്റ് ശ്രീ. കെ. കെ. സന്തോഷും നിർവഹിച്ചു.
സംസ്ഥാന വനിതാഫോറം വൈസ് ചെയർപേഴ്സൺ ശ്രീമതി. ഷീജി കെ. നായർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ. തുഷാർ അലക്സ്, ശ്രീ. സന്തോഷ് സെബാസ്റ്റ്യൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ പി. ടി. അനിൽകുമാർ, താലൂക്ക് സെക്രട്ടറി ശ്രീ. സോബിൻ ജോസഫ്, ശ്രീ.മനു പി കൈമൾ, ശ്രീമതി. മഞ്ജു ജോസഫ്, ശ്രീ. അരുൺ ജെ മൈലാടൂർ എന്നിവർ പ്രസംഗിച്ചു.