ഈരാറ്റുപേട്ടയ്ക്കു നിരാശ സമ്മാനിച്ച് സംസ്ഥാന ബജറ്റ്

ഈരാറ്റുപേട്ടയ്ക്ക് അവഗണനയുടെ ബജറ്റായി ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ്.

ഈരാറ്റുപേട്ട സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തികൊണ്ടുള്ള ഒരു പ്രഖ്യാപനവും ബഡ്ജറ്റില്‍ ഇല്ല. ജനസാന്ദ്രതയില്‍ മുന്‍പന്തിയിലുള്ള മുന്‍സിപാലിറ്റിയെന്ന നിലയില്‍ ന്യൂന പക്ഷ കമ്മീഷന്‍ അനുവദിച്ച താലൂക്ക് ആശുപത്രിയെന്ന സ്വപ്‌നത്തിനു നേരെ കണ്ണടച്ചാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.

Advertisements

ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് അഞ്ചു കോടി രൂപയ്ക്കുള്ള ടോക്കണ്‍ തുകയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.

പൂഞ്ഞാര്‍ എംഎല്‍എ നിയോജക മണ്ഡലത്തിനായി സമര്‍പ്പിച്ച 20 പദ്ധതികളിലൊന്നായി ഭരണാനുമതി ഇല്ലാത്ത പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

അതിനാല്‍ നിലവില്‍ ഈരാറ്റുപേട്ടയുടെ സ്വപ്‌നമായ താലൂക്ക് ആശുപത്രി സ്വപ്‌നമായി തന്നെ നിലനില്‍ക്കും. അതുകൊണ്ടു തന്നെ ഈരാറ്റുപേട്ടയെ സംബന്ധിച്ച് നിരാശ സമ്മാനിക്കുന്ന ഒരു ബജറ്റാണിത്.

You May Also Like

Leave a Reply