കേരളത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് ഏപ്രില്‍ ആറിന്; വോട്ടെണ്ണല്‍ മെയ് രണ്ടിന്, പ്രചാരണത്തിന് 5 പേര്‍ മാത്രം, നിയന്ത്രണങ്ങള്‍ ഇങ്ങനെ

കേരളടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്.

കേരളത്തില്‍ ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മെയ് 2 ന് നടക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യം പരിഗണിച്ചുകൊണ്ടാണ് തീയതി നിശ്ചയിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.

Advertisements

അഞ്ച് സംസ്ഥാനങ്ങളിലേയും പ്രധാന ഉത്സവങ്ങളും പരീക്ഷകളും പരിഗണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.

വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളു. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയില്‍ അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതല്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും.

വോട്ടിംഗ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാമെന്ന് സുനില്‍ അറോറ പറഞ്ഞു. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര നിരീക്ഷകരുണ്ടാകും. വെബ് കാസ്റ്റിംഗും ഏര്‍പ്പെടുത്തും.

പശ്ചിമ ബംഗാള്‍, തമിഴ് നാട്, കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലേക്കും, കേരളത്തില്‍ 140 സീറ്റുകളിലേക്കും, അസമില്‍ 26 സീറ്റുകളിലേക്കും, പുതുച്ചേരിയില്‍ 30 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. അഞ്ച് സംസ്ഥാനങ്ങളിലുമായി 18.68 കോടി വോട്ടര്‍മാരാണ് 2.7 ലക്ഷം പോളിംഗ് സ്റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്തുക.

പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.

You May Also Like

Leave a Reply