കോട്ടയം: വീടുകളിൽ നിന്നും പരിസ്ഥിതി വിപ്ലവം ആരഭിക്കണമെന്നു കെ.സി.വൈ.എം വിജയപുരം രൂപതാ ‘ഇല” പരിസ്ഥിതിദിനാഘോഷ ഉത്ഘാടന യോഗം അഭിപ്രായപ്പെട്ടു. രൂപത പ്രസിഡന്റ് ജോസ് വർക്കി അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ സംസ്ഥാന ട്രഷറർ ലിനു ഡേവിഡ് മുഖ്യ പ്രഭാഷണം നടത്തി.
രൂപത ജനറൽ സെക്രട്ടറി സുബിൻ കെ സണ്ണി, രൂപത സെക്രട്ടറി ജോസ് സെബാസ്റ്റ്യൻ, രൂപത സമിതിയഗങ്ങളായ നിഷാദ് ജോസഫ്, മെസിൻ ടി തമ്പി രൂപത അസോ. ഡയറക്ടർ ഫാ. അഗസ്റ്റിൻ ആസിർ വടവാതൂർ യൂണിറ്റ് പ്രസിഡന്റ് ടോം പോൾ, യൂണിറ്റ് സെക്രട്ടറി ഷെബിൻ ഷാജി, യൂണിറ്റ് ഡയറക്ടർ ഫാ സേവ്യർ തൈപ്പാടത്തു, ആശിഷ് വർഗീസ്, നീത സക്കറിയ ഇടവക സമിതി സെക്രട്ടറി മനോജ് വി പോൾ, എന്നിവർ സംസാരിച്ചു.