
കുറുപ്പന്തറ: കെസിവൈഎൽ കുറുപ്പന്തറ യൂണിറ്റിൽ യുവജനദിനാഘോഷം സംഘടിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഫാദർ ജിബിൻ കീച്ചേരിൽ വിശുദ്ധ കുർബാന അർപ്പിച്ച് യുവജന ദിന ആഘോഷത്തിന് തുടക്കം കുറിച്ചു.
യൂണിറ്റ് ചാപ്ലിൻ പതാക ഉയർത്തുകയും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജോണീസ് പി സ്റ്റീഫൻ യുവജന ദിന ആഘോഷം ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. യൂണിറ്റ് പ്രസിഡൻറ് നിതിൻ ഷാജി പറച്ചുടലയിൽ അധ്യക്ഷത വഹിച്ചു.
യൂണിറ്റ് ചാപ്ലിൻ ഫാദർ ജേക്കബ് മുള്ളൂർ അനുഗ്രഹപ്രഭാഷണം നടത്തുകയും സിസ്റ്റർ അഡ്വൈസർ സിസ്റ്റർ ഡീന, മെജിറ്റ് ചമ്പക്കര എന്നിവർ ആശംസകള്‍ അർപ്പിക്കുകയും ചെയ്തു.
അതിനെ തുടർന്ന് അതിമനോഹരമായ സംഗീതവിരുന്ന് നടത്തപ്പെടുകയും സ്നേഹവിരുന്നോട് കൂടി യുവജന ദിന ആഘോഷം സമാപിക്കുകയും ചെയ്തു.