അയല്‍സംസ്ഥാനത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന ഹൈക്കോടതിയുടെ പ്രതികരണം ആശങ്കാജനകമെന്നും ഇത് മദ്യശാലകള്‍ മുക്കിലും മൂലയിലും തുറന്നുകൊടുക്കാന്‍ വെമ്പല്‍കൊള്ളുന്ന സംസ്ഥാന സര്‍ക്കാരിന് സാധ്യതകളുടെ വാതായനം തുറക്കുന്നതിനുള്ള അവസരമാകുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി പ്രസിഡന്റും കേരള മദ്യവിരുദ്ധ വിശാലസഖ്യം ജനറല്‍ കണ്‍വീനറുമായ പ്രസാദ് കുരുവിള.
മദ്യശാലകളുടെ മുമ്പിലെ അഭൂതപൂര്‍വ്വകമായ തിരക്ക് കുറക്കാന്‍ കൂടുതല്‍ മദ്യശാലകള്‍ തുറന്നു കൊടുക്കുമെന്ന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണവും വരാനിരിക്കുന്ന അപകടകരമായ നയത്തിന്റെ ഭാഗമാണ്.
സാമ്പത്തികസ്ഥിതി ഏറെ വഷളായിരിക്കുന്ന സര്‍ക്കാരിന്റെ ഖജനാവ് നിറക്കേണ്ടത് പാവപ്പെട്ട ജനത്തിന്റെ കണ്ണീരിന്റെയും രക്തത്തിന്റെയും വിലകൊണ്ടാവരുത്.
മദ്യാലയങ്ങളോട് സൗഹൃദവും ആരാധനാലയങ്ങളോട് വിദ്വേഷവുമാണ് അധികാരികള്‍ക്ക്. അശാസ്ത്രീയമായ അടച്ചിടല്‍ കണ്ടാല്‍ കൊറോണ ആരാധനാലയങ്ങളിലേ പ്രവേശിക്കൂ എന്ന് തോന്നിപ്പോകും.
കൂടുതല്‍ മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ഭാവമെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ സംഘടിപ്പിക്കും.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19