അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുപക്ഷ ഗവർമെന്റിനെതിരെയുള്ള പ്രതിഷേധമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം മാറുമെന്ന് കെ സി ജോസഫ് എംഎൽഎ

ഈരാറ്റുപേട്ട. ഈ വരുന്ന നഗരസഭാ തിരഞ്ഞെടുപ്പിൽ ഈരാറ്റുപേട്ട നഗരസഭ ഡിവിഷനുകളിൽ യുഡിഎഫ് പാനലിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ സംഗമം മാർക്കറ്റ് റോഡിലെ കരീം സാഹിബ് സ്മാരക ഓഡിറ്റോറിയത്തിൽ വച്ച്
സംഘടിപ്പിച്ചു

ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കെസി ജോസഫ് എംഎല്‍എ സംസാരിച്ചു. യുഡിഎഫ് നഗരസഭാ കമ്മിറ്റി ചെയര്‍മാന്‍ പി എച്ച് നൗഷാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തി.

Advertisements

കെപിസിസി മെമ്പര്‍ തോമസ് കല്ലാടന്‍ ,കെ എ മുഹമ്മദ് അഷ്‌റഫ് , അഡ്വക്കേറ്റ് ജോമോന്‍ ഐക്കര, അജു പുളിക്കല്‍ , അഡ്വക്കേറ്റ് പി എം മുഹമ്മദ് ഇല്യാസ്. പി എസ് അബ്ദുല്‍ ഖാദര്‍. നിസാര്‍ കുര്‍ബാനി, ടി എം റഷീദ് , റാസി ചെറിയ വല്ലം , അസ്ലം കണ്ടത്തില്‍, അമീന്‍ പിട്ടയില്‍ , അബ്സര്‍ മുരിക്കോലില്‍, എസ് കെ നൗഫല്‍ എന്നിവര്‍ സംസാരിച്ചു.

You May Also Like

Leave a Reply