തീക്കോയി :തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ ലൈസന്‍സ് ഇല്ലാതെ ഒരു റിസോര്‍ട്ടുകളും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയില്ലായെന്ന് പ്രസിഡന്റ് കെ സി ജെയിംസ്.
ലൈസന്‍സ് ഇല്ലാതെ നിലവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് എടുക്കാത്തവര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിത്തുടങ്ങി.
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും അനാശാസ്യ പ്രവര്‍ത്തനം നടക്കുന്ന സ്ഥാപനങ്ങളു ണ്ടെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലാ ഡി വൈ എസ് പി ക്ക് സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്.
ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തേണ്ടതും നടപടിയെടുക്കേണ്ടതും പോലീസ് അധികാരികള്‍ ആണ്. ഗ്രാമപഞ്ചായത്ത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തനങ്ങളും അനുവദിച്ചു കൊടുക്കില്ല.
ആരോപണമുന്നയിച്ചവരുടെ താല്‍പര്യങ്ങള്‍ റിസോര്‍ട്ടുകാര്‍ പരിഗണിക്കാത്തതുകൊണ്ടാവാം ഇത്തരം പ്രസ്താവനകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19