കവീക്കുന്ന് സെന്റ് എഫ്രേം യു.പി. സ്‌കൂള്‍ ഓണാഘോഷ പരിപാടിയുടെ പ്രധാന ഇനമായ ഓണ സമ്മാനവിതരണം നടത്തുന്നതിന്റെ ഭാഗമായി ഓണസമ്മാന വണ്ടി സ്‌കൂള്‍ മാനേജര്‍ റവ.ഫാ. മാത്യു പന്തലാനിക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ഓരോ കുട്ടികളുടെയും വീടുകളിലെത്തി കുടുംബാംഗങ്ങള്‍ക്കു ഓണാശംസകള്‍ നല്‍കുകയും കുട്ടികള്‍ക്ക് ഓണക്കോടി നല്‍കുകയും ചെയ്തു.സ്‌കൂള്‍ അധ്യാപകരുടെ കൂട്ടായ ശ്രമത്തില്‍ ഏവരും സന്തുഷ്ടരായിരുന്നു.
കുട്ടികള്‍ ഈ സമ്മാനവും സന്തോഷവും നെഞ്ചിലേറ്റി .വീട്ടുകാരും നാട്ടുകാരും ഈ ഓണസമ്മാനം വണ്ടിയെ കൗതുകത്തോടെ വീക്ഷിച്ചു.
കോവിഡ് പ്രോട്ടോകോള്‍ കൃത്യമായും പാലിച്ച് സ്‌കൂളില്‍ എത്താന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്കു ഓണ സന്തോഷം പകരുവാന്‍ അധ്യാപകര്‍ കാണിച്ച ഉദ്യമം വിജയിച്ചു.
ഈ പരിപാടിയ്ക്ക് ഹെഡ് ഹെഡ്മിസ്ട്രസ് സെലീന ബാബുവും അധ്യാപകരായ ജിനോ ജോര്‍ജ്ജ് , അക്ഷയ സി ജോസ്, ജെയിസി ജെയിംസ്, അനു റോയി, ലീന ആഗസ്റ്റ്യന്‍, റ്റോമി ജോസഫ് , ലിസി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19