General News

കടപ്ലാമറ്റം പഞ്ചായത്തിനോടുള്ള എം എൽ എ മോൻസ് ജോസഫിന്റെ അവഗണന്ന അവസാനിപ്പിക്കണം : എൽ ഡി എഫ്

കടപ്ലാമറ്റം: കടപ്ലാമറ്റം പഞ്ചായത്തിനോട് കടുത്തുരുത്തി എം എൽ എ മോൺസ് ജോസഫിന്നുള്ളത് ചിറ്റമ്മ നയമാണന്ന് എൽ ഡി എഫ് നേതാക്കൾ. കുറ്റകരമായ അനാസ്ഥയും വഞ്ചനാപരമായ അവഗണനയുമാണ് സമസ്ഥ മേഖലകളിലും എം എൽ എ പഞ്ചായത്തിനോട് കാണിക്കുന്നത്.

നിയോജകമണ്ഡലത്തിലെ ഏറ്റവും മോശം പി ഡബ്യു ഡി റോഡുകൾ കടപ്ലമറ്റം പഞ്ചായത്തിലാണ്. എന്നേ ഹൈവേ ആകേണ്ട കെ ആർ നാരായണൻ റോഡ്,തകർന്നുകിടക്കുന്ന കുമ്മണ്ണൂർ – വെമ്പള്ളി റോഡ്,കടപ്ലാമറ്റം ആണ്ടൂർ ലിങ്ക് റോഡ് എന്നിവ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.

പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും തകർന്നു കിടക്കുന്നു പഞ്ചായത്തിലെ മുഴുവൻ ഗ്രാമീണ റോഡുകളും തകർന്നസഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങൾ കഴിഞ്ഞു. ഇരു മുന്നണിയിലുമായി വർഷങ്ങൾ പ്രദേശത്തിന്റെ വർഷങ്ങൾ ആയിരുന്നിട്ടും എന്ത് വികസന പ്രവർത്തനങ്ങളാണ് കടപ്ലാമറ്റം പഞ്ചായത്തിൽ കൊണ്ടുവന്നത് എന്ന് വിശദീകരിക്കുവാൻ എം എൽ എ തയ്യാറാവണം.

ഇടതുപക്ഷ ഗവർമെന്റ് കേരളത്തിൽ ആകമാനം നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ കടുത്തുരുത്തിയിലും എത്തുന്ന തൻറെ നേട്ടമായി എടുത്തു അതിൻറെ ക്രഡിറ്റ് എടുക്കുവാനും മാത്രമാണ് എംഎൽഎ യ്ക്ക് താൽപ്പര്യമെന്ന് എൽഡിഎഫ് നേതൃയോഗം കുറ്റപ്പെടുത്തി.

കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് കടപ്ലാമറ്റം പഞ്ചായത്തിനോട് നടത്തുന്ന അവഗണനയിക്കെതിരെയും പഞ്ചായത്തിലെ റോഡുകളുടെ ശോച്യനാവസ്ഥ പരിഹരിക്കണമെന്നും ആവിശ്യപ്പെട്ടുകൊണ്ട് എൽ ഡി എഫ് കടപ്ലാമറ്റം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റത്ത് പ്രതിഷേധ സായാഹ്‌ന ധർണ്ണ നടത്തി.

ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി ഉദ്ഘാടനം ചെയ്തു.സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം പി വി സുനിൽ മുഖ്യ പ്രഭാഷണം നടത്തി. എൽ ഡി എഫ് നേതാക്കളായ കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് റ്റികീപ്പുറം , സി പി ഐ എം പാലാ എരിയാ സെക്രട്ടറി PM ജോസഫ് , തോമസ് പുളുക്കിയിൽ , കാണക്കാരി അരവിന്ദാക്ഷൻ, ജോയി കല്ലുപുര, ജോസഫ് സൈമൺ, ബേബി വർക്കി, പി ആർ മനോജ്, ബാബു എബ്രാഹം, സജി സഭക്കാട്ടിൽ, ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published.