General News

കലാ -ആസ്വാദക സംഘത്തിന്റെ പ്രഥമ ഓണാഘോഷം അവിട്ടം ദിനത്തിൽ കാസോണം 2022എന്ന പേരിൽ മേവട ഇമ്മാനുവൽ ഹോമിൽ വെച്ച് നടത്തപ്പെട്ടു

മേവട: കലാ -ആസ്വാദക സംഘത്തിന്റെ പ്രഥമ ഓണാഘോഷം അവിട്ടം ദിനത്തിൽ കാസോണം 2022എന്ന പേരിൽ മേവട ഇമ്മാനുവൽ ഹോമിൽ വെച്ച് നടത്തപ്പെട്ടു. വിവിധ കാരണങ്ങളാൽ സമൂഹത്തിന്റെ മുൻപന്തിയിൽ നിന്ന് പിൻതള്ളപ്പെട്ടവരോ പാർശ വൽകൽക്കരിക്കപ്പെട്ടവരോ ആണ് ഇമ്മാനുവൽ ഹോമിലെ സഹോദരങ്ങൾ. അവർക്കുള്ള ഓണക്കോടിയും, ഓണസദ്യയും നൽകിക്കൊണ്ട് കാസ് അംഗങ്ങൾ അവരോടൊപ്പം ഓണം ആഘോഷിച്ചു.

രാവിലെ അത്തപൂക്കളമൊരുക്കികൊണ്ട് ഓണാഘോഷ ത്തിനു തുടക്കമായി. തുടർന്ന് കാസ് പ്രസിഡന്റ് ശ്രീ സിബി ജോസിന്റെ അധ്യ ക്ഷതയിൽ കൂടിയ പൊതുയോഗം കൊഴുവനാൽ ഗ്രാമ പഞ്ചയാത് പ്രസിഡന്റ് ശ്രീമതി നിമ്മി ട്വിങ്കിൾ രാജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ ശ്രീ ജോസ് മോൻ മുണ്ടക്കൽ ഓണക്കോടി വിതരണം നടത്തി, കാസ് രക്ഷധികാരി ശ്രീ kr മധു ഓണസന്ദേശം നൽകിയ യോഗത്തിൽ, ശ്രീ ജോസി ജോസഫ് പൊയ്കയിൽ (ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ), ശ്രീമതി ആനീസ് കുര്യൻ (4ആം വാർഡ് അംഗം ഗ്രാമപഞ്ചായത് )സിസ്റ്റർ മേരി ജയിൻ എസ്. ഡി. എന്നിവർ ആശംസകൾ അർപ്പിച്ചു.

കാസ് സെക്രട്ടറി ശ്രീ ബേബി മേവട സ്വാഗതം ആശംസിച്ച യോഗത്തിൽ കാസ് ജോയിൻ സെക്രട്ടറി ശ്രീ കെ ബി അജേഷ് കൃതജ്ഞതയും അർപ്പിച്ചു.. തുടർന്ന് കാസ് അംഗങ്ങളും ഇമ്മാനുവൽ ഹോമിലെ സഹോദരങ്ങളും വിവിധ കലാ പരിപാടികൾ ആവാതിരിപ്പിച്ചു.. അതിനു ശേഷം വിഭവസമൃധമായ ഓണ സദ്യയും കഴിഞ്ഞ് കാസോണം 2022സമാപിച്ചു.

Leave a Reply

Your email address will not be published.