കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈരാറ്റുപേട്ട നഗരസഭയിലെയും തീക്കോയി പഞ്ചായത്തിലെയും ഭരണ സമിതി അംഗങ്ങള്‍ക്ക് കരുണാ അഭയകേന്ദ്രത്തില്‍ സ്വീകരണം നല്കി.
കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ചെയര്മാന് ചഅ മുഹമ്മദ് ഹാറൂണ്‍ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കരുണ അഭയകേന്ദ്രത്തില്‍ ആരംഭിക്കുന്ന തൊഴില്‍ സംരംഭമായ പേപ്പര്‍ ബാഗ് യൂണിറ്റ് തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് പി എ മുഹമ്മദ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.
ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയര്മാന് അഡ്വ മുഹമ്മദ് ഇല്യാസ്, കരുണ വികസന സമിതി ചെയര്മാന് എഎംഎ ഖാദര്‍, മൗലവി ഹാഷിര്‍ നദ്വി, നഗരസഭാ മുന്‍ ചെയര്മാന് നിസാര്‍ കുര്‍ബാനി തുടങ്ങിയവര്‍ സംസാരിച്ചു.
ഈരാറ്റുപേട്ട നഗരസഭയിലെ കൗണ്‍സിലര്‍മാരും തീക്കോയി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും പങ്കെടുത്തു.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page