കറുകച്ചാല്‍ ചമ്പക്കര ചെത്തിമറ്റത്ത് പുതിയതായി ആരംഭിക്കുന്ന കുപ്പിവെള്ള പ്ലാന്റിനെതിരേ ജനകീയ സമരം ആരംഭിച്ചു. സമീപപ്രദേശങ്ങളിലുള്ള നൂറു കണക്കിനു കുടുബങ്ങളുടെ ജലാവശ്യങ്ങള്‍ നിലച്ചുപോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം.
സമീപവാസിയായ സംരംഭകന് പഞ്ചായത്തിന്റെ നിരോധന ഉത്തരവും മറ്റ് ചട്ടങ്ങളും മറികടന്നാണ് പ്ലാന്റിന് തുടക്കമിടുന്നെതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
കറുകച്ചാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീജിഷാ കിരണ്‍ പ്രതിക്ഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി നീലത്തും മുക്കില്‍ അധ്യക്ഷത വഹിച്ചു.
സി.പി.എം ഏരിയാ കമ്മറ്റി അംഗവും പഞ്ചായത്ത് അംഗവുമായ ബി. ബിജുകുമാര്‍, സി.പി.ഐ നിയോജക മണ്ഡലം കമ്മറ്റി അംഗം ജോസ് ചമ്പക്കര, ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി എം.കെ.അനില്‍കുമാര്‍, കേരളാ കോണ്‍ഗ്രസ് (ജോസഫ്) നേതാവ് കെ.വി. പത്മനാഭന്, വാര്‍ഡ് മെമ്പര്‍ എന്‍. ജയപ്രകാശ്, പഞ്ചായത്ത് അംഗങ്ങളായ അഡ്വ. കിരണ്‍കുമാര്‍, അമ്പിളി രാജേഷ്, ആക്ഷന്‍ കൗണ്‍സില്‍ അംഗം വിശാഖ് ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19