ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം; ഇടതുപക്ഷ സംയുക്ത കർഷക സമിതി പ്രതിഷേധ ധർണ്ണ നടത്തി

രാമപുരം: കർഷക ബില്ലിനെതിരെ നടത്തി വരുന്ന ദേശീയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷ സംയുക്ത കർഷക സമിതി രാമപുരം പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം അമ്പലം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി.

കർഷകസംഘം പാലാ ഏരിയാ സെക്രട്ടറി വി ജി വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കൽ സെക്രട്ടറി ടോമി അബ്രാഹം അദ്ധ്യക്ഷത വഹിച്ചു.

Advertisements

ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, കെ എസ് മാധവൻ, പയസ് രാമപുരം, കെ എസ് രാജു, എം റ്റി ജാന്റീഷ്, എം ആർ രാജു, വി ആർ രാജേന്ദ്രൻ, ജോഷി ഏറത്ത്, റ്റി കെ മോഹനൻ, വി എസ് സാബു, വി കെ സുകുമാരൻ, കെ എം രാജു, രാജാ മാനുവൽ, പി കെ ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

Leave a Reply