പാലാ: എല്‍.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ച കരൂരില്‍ കേരള കോണ്‍.(എം)-ലെ മഞ്ചു ബിജു പ്രസിഡണ്ടാവും. അല്ലപ്പാറ ഒമ്പതാം വാര്‍ഡില്‍ നിന്നുമാണ് മഞ്ചു ബിജു തെരഞ്ഞെടുക്കപ്പെട്ടത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മഞ്ചുവിന് 120 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കരൂരില്‍
പ്രസിഡണ്ടു സ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കേരള കോണ്‍.(എം) ഉള്‍പ്പെട്ട ഇടതുമുന്നണിക്ക് 15-ല്‍ 10 സീറ്റാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.
പാലാ വാര്‍ത്ത അപ്ഡേറ്റുകള് മൊബൈലില്‍ ലഭിക്കുന്നതിന് വാട്സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page