പാലാ: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ കെ എം മാണി ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ പാലായുടെ സമഗ്ര വികസനത്തിന് വേണ്ടി തുടക്കം കുറിച്ച പാലാ ബൈപ്പാസ്, കെഎസ്ആര്‍ടിസി സമുച്ചയം ഉള്‍പ്പെടെയുള്ള നിരവധി വികസന പദ്ധതികള്‍ പാലായോടുള്ള രാഷ്ട്രീയ വിരോധം മൂലം ഇടതുപക്ഷ സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.
കഴിഞ്ഞ പാലാ ഉപതെരഞ്ഞെടുപ്പു വേളയില്‍ പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനുശേഷം കെഎം മാണി തുടക്കം കുറിച്ച വികസന പദ്ധതികള്‍ വിണ്ടും തടസ്സപ്പെടുത്തിയിരിക്കുന്നത് അന്ധമായ മാണി വിരോധത്തിന്റെ പേരിലാണെന്നും സജി കുറ്റപ്പെടുത്തി.
കേരളാ കോണ്‍ഗ്രസ് (എം) കരൂര്‍ മണ്ഡലം നേതൃയോഗവും, ന്യൂ ഇയര്‍ ആഘോഷ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ജോസ് കുഴി കുളം, നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാട്, അഡ്വ ജായിസ് പറമുണ്ട, ലിജോ ആനിത്തോട്ടം, മെല്ബിന് പറമുണ്ട, ബേബി പാലിയക്കുന്നേല്‍, തോമസുകുട്ടി ആണ്ടുക്കുന്നേല്‍, ളാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീലാ ബാബു കുര്യത്ത്, ഷൈലജ രവിന്ദ്രന്, കുട്ടിച്ചന് ചവറനാനിക്കല്‍, ദേവസ്യാച്ചന് പാമ്പക്കല്, അമല്‍ ഷാജി വട്ടക്കുന്നേല്‍, സന്ധ്യ മനോജ്, മിനി കൊടൂര്മറ്റത്തില്, ജൂബിന്‍ പാമ്പക്കല് തുടങ്ങിയവര്‍ പ്രസംഗിച്ചു.