കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നു തെന്നിമാറി വൻ അപകടം

കരിപ്പൂർ, കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺവേയിൽ നിന്നു തെന്നിമാറി വൻ അപകടം.

വിമാനം രണ്ടായി പിളർന്നു. പൈലറ്റ് അടക്കം രണ്ട് പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 189 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

വിമാനം വളരെ വലിയ വേഗത്തിലാണ് ലാൻഡ് ചെയ്തെന്നാണ് വിവരം.

വലിയൊരു ശബ്ദത്തോടെ വിമാനം താഴേക്ക് വീണതായി തോന്നിയെന്ന് വിമാനത്തിലെ ഒരു യാത്രക്കാരി പറഞ്ഞു.

എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപെട്ടത്. ദുബായ് കോഴിക്കോട് 1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ നിന്ന് തെന്നിമാറി അപകടമുണ്ടായത്.

കരിപ്പൂരിൽ രാത്രി 7. 31നാണ് അപകടം. വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്.

വിമാനത്തിന് സാരമായ കേടുപാടുകൾ പറ്റി. വിമാനം രണ്ടായി പിളർന്നു.

അപകട സമയത്ത് നല്ല മഴ ഉണ്ടായിരുന്നു. പൈലറ്റിന് runway കാണാൻ സാധിക്കാത്തതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. വ്യോമ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.

Leave a Reply

%d bloggers like this: