കോട്ടയം: കേരളാ കോണ്‍ഗ്രസ്സ് (എം) നവംബര്‍ 28ന് കരിദിനമായി ആചരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി അറിയിച്ചു.
ഡല്‍ഹിയിലെ കര്‍ഷകസമരത്തെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടാണ് കേരളാ കോണ്‍ഗ്രസ്സ് (എം) നാളെ (28.11.2020) സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതെന്നും പ്രതിഷേധസൂചകമായി കേരളാ കോണ്‍ഗ്രസ്സ് (എം) പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥികളും കറുത്ത റിബണ്‍ ധരിച്ചായിരിക്കും പ്രചരണപരിപാടികളില്‍ നാളെ പങ്കെടുക്കുകയെന്നും ജോസ് കെ മാണി പറിഞ്ഞു.
Advertisements