കാർഷിക വിദ്യാഭ്യാസം സാർവ്വത്രികമാക്കണം: മാണി സി കാപ്പൻ

മുത്തോലി: കാർഷിക വിദ്യാഭ്യാസം സാർവ്വത്രികമാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. മുത്തോലി പഞ്ചായത്തിലെ 13 ആം വാർഡിലെ തരിശുഭൂമിയിൽ കരനെൽ കൃഷി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് മെമ്പർ ജെസി ജോസ്, വാർഡ് മെമ്പർ പി ആർ ശശി, ലേഖാ സാബു, കൃഷിഭവൻ അസിസ്റ്റൻ്റ് ഓഫീസർ ശശികല തുടങ്ങിയവർ പങ്കെടുത്തു. തെക്കുംമുറി കരുവനാട്ട് ജോസ് വർഗീസിൻ്റെ 3 ഏക്കർ സ്ഥലത്താണ് കരനെൽകൃഷി ചെയ്യുന്നത്.

You May Also Like

Leave a Reply