കാപ്പന്‍ പാലായില്‍ തന്നെ മല്‍സരിക്കും; കേന്ദ്രത്തിലേക്കു പോകാന്‍ കാപ്പനെ കിട്ടില്ല!

പാലാ: മാണി സി കാപ്പന്‍ പാലായില്‍ തന്നെ മല്‍സരിക്കും. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍സിപിയും മാണി സി കാപ്പനും വിട്ടുവീഴ്ചയ്ക്കു തയാറല്ല.

മാണി സി കാപ്പനു രാജ്യസഭാ സീറ്റു നല്‍കാന്‍ ധാരണയായെന്നും കാപ്പന്‍ വഴിങ്ങിയെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കാപ്പനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

Advertisements

ജോസ് കെ മാണി രാജിവെച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് കാപ്പനെ പരിഗണിക്കാമെന്ന് പറഞ്ഞിരിക്കുന്നത്. ഈ സീറ്റ് കേരള കോണ്‍ഗ്രസിനു തന്നെ നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായിട്ടുണ്ടെന്നാണ് വിവരം.

നേരത്തെയും രാജ്യസഭാ സീറ്റു നല്‍കാമെന്ന് ജോസ് കെ മാണി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ രാജ്യസഭയിലേക്ക് പോകാനില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നതാണ്.

എന്നാല്‍ ഏറെ വിയര്‍പ്പൊഴുക്കി നേടിയ പാലാ സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കേണ്ടതില്ലെന്നാണ് എന്‍സിപിയുടെ കേന്ദ്ര നേതൃത്വത്തിന്റെയും നിലപാട്.

23ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ കേരളത്തില്‍ എത്തുന്നുണ്ട്. പാലാ സീറ്റിനെ കുറിച്ച് പവാറും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ശശീന്ദ്രന്‍ അടക്കമുള്ള സംസ്ഥാനത്തെ നേതാക്കളുമായി പവാര്‍ ചര്‍ച്ച നടത്തും. എന്നാല്‍ നിലവിലുള്ള സീറ്റുകള്‍ വിട്ടുവീഴ്ച ചെയ്ത് മുന്നണിയില്‍ തുടരുന്നതും ചര്‍ച്ച ചെയ്യും.

സിപിഎം നേതൃത്വത്തെയും എന്‍സിപി നിലപാട് അറിയിച്ചിട്ടുണ്ട്. പാലാ അടക്കമുള്ള സീറ്റുകളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് തന്നെയാണ് എന്‍സിപി നേതാക്കളുടെയും നിലപാട്.

പാലാ വാര്‍ത്ത അപ്‌ഡേറ്റുകള്‍ മൊബൈലില്‍ ലഭിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ. GROUP 10 / GROUP 7. Subscribe YouTube Channel / Like Facebook Page

You May Also Like

Leave a Reply