കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയായ മണര്‍കാട് കുഴിപ്പുരയിടംചിറയില് ബാബുവിന്റെ മകന് പുല്‍ച്ചാടി എന്നു വിളിക്കുന്ന ലുതീഷിനെ കാപ്പ ചുമത്തി നാടുകടത്തി.
കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി റേഞ്ച് ഡിഐജി ആണ് ലുതീഷിനെ ഒരു വര്‍ഷത്തേക്ക് കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി ഉത്തരവായത്.
കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, കവര്‍ച്ച, ആയുധം കൈവശം വയ്ക്കല്‍, ദേഹോപദ്രവം, കൊലപാതക ശ്രമം തുടങ്ങിയത് മുതല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ അടുത്തകാലത്ത് കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലെ എസ്ഐയെ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലും പ്രതിയാണ്.