കോട്ടയത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി അറസ്റ്റ്‌ചെയ്തു

കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി അറസ്റ്റ്‌ചെയ്തു. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകം, വധശ്രമം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയുമായ അയ്മനം ജയന്തി ജംഗ്ഷന്‍ ഭാഗത്ത് മാങ്കീഴേല്‍ പടി വീട്ടില്‍ സഞ്ജയന്‍ മകന്‍ വീനീത് സഞ്ജയനെ ആണ് കാപ്പ ചുമത്തി അറസ്റ്റു ചെയ്തത്.

സമീപകാലത്ത് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ അരങ്ങേറിയ ഗുണ്ടാ-ക്വട്ടേഷന്‍ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനാണ് വിനീത്.

Advertisements

കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കലക്ടര്‍ ആണ് കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിന് ഉത്തരവിട്ടത്.

ഉത്തരവു പ്രകാരം വിനീത് സഞ്ജയനെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.

2020 സെപ്റ്റംബര്‍ 26-ാം തീയതി തിരുവല്ല, ചങ്ങനാശ്ശേരി, ഗാന്ധിനഗര്‍ , വൈക്കം എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ വിനീത് സഞ്ജയന്റെ നേതൃത്വത്തില്‍ ആയുധധാരികളായ ഗുണ്ടാസംഘം നടത്തിയ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള നാല് വ്യത്യസ്ഥ അക്രമസംഭവങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസ്സുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണ തടവുകാരനായി കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞുവരവെയാണ് വിനീത് സഞ്ജയനെ കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

You May Also Like

Leave a Reply