കാഞ്ഞിരപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരിയായ വിദ്യാര്‍ഥിനിയെ ഇടിച്ചുതെറിപ്പിച്ചു; ഗുരുതര പരിക്ക്, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചുണ്ടായ അപകടത്തില്‍ കാല്‍നടയാത്രക്കാരിയായ വിദ്യാര്‍ഥിനിക്കു ഗുരുതര പരിക്ക്. കുട്ടിക്കാനം മരിയൻ കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായ പാറത്തോട് ഇടപറമ്പിൽ ഷാനി സാബു (21)വിനെയാണ് അമിത വേഗതയിലെത്തിയ വാഹനം ഇടിച്ച് തെറിപ്പിച്ചത്.

വിദ്യാര്‍ത്ഥിനിയെ ആദ്യം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Advertisements

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡില്‍ പാറത്തോട്ടില്‍ റോഡരികിലൂടെ നടന്നു പോകുകയായിരുന്നു വിദ്യാര്‍ത്ഥിനി.

ഈ സമയം എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥിനിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനിയെ ഇടിച്ച ശേഷം മറ്റു വാഹനങ്ങളിലും ഇടിച്ചാണ് കാര്‍ നിന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

You May Also Like

Leave a Reply