കാഞ്ഞിരപ്പളളി, പാറത്തോട് പഞ്ചായത്തുകളിലെ സന്നദ്ധ സംഘടനകളെ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ഒരുമിച്ചുകൂട്ടി ജനമൈത്രി സ്വാന്തനം എന്ന പേരില്‍ ഒരു കൂട്ടായ്മ രൂപം കൊണ്ടിരിക്കുകയാണ്.
കേരളചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു കൂട്ടായ്മ രൂപം കൊള്ളുന്നത്. ഈ ചരിത്ര സംഗമത്തിന്റെ ഉത്ഘാടനം 2021 ജൂലൈ 24 ശനിയാഴ്ച രാവിലെ 10.30 ന് ആസര്‍ ഫൗണ്ടേഷന്‍ ഹാളില്‍ നടക്കും.
ഗവ. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് എം എല്‍ എ, പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസറും എന്‍സെല്‍ ഡി വൈ എസ് പിയുമായ എം എം ജോസ്, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി കെ എല്‍ സജിമോന്‍, കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ഡയാലിസിസ് കിറ്റുകളുടെ വിതരണം നടത്തുന്നതാണെന്ന് പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സി ജി രാജു എ എസ് ഐ (കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷന്‍), റിയാസ് കാള്‍ട്ടക്‌സ്, റിബിന്‍ഷാ, അമീര്‍ ബദ്‌രി, വിപിന്‍ രാജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19