കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി, പാറത്തോട് പഞ്ചായത്തുകള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ‘ജനമൈത്രി സ്വാന്തന ‘ ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔപചാരിക തുടക്കം.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട കൂട്ടായ്മയില്‍ സ്വരുമ, കെവൈഎഫ്, ടീം8, പാറത്തോട് സ്‌നേഹ കൂട്ടായ്മ, കാഞ്ഞിരപ്പള്ളി ടൗണ്‍ ക്ലബ്ബ്, സ്പാരോസ് ക്ലബ്ബ്, ടീം ചിറ്റടി എന്നീ സന്നദ്ധ സംഘടനകള്‍ക്ക് പുറമേ റോട്ടറി ക്ലബ്ബും,ജേസീസ് ഇന്റെര്‍നാഷനലും കൈകോര്‍ത്താണ് പുതിയ കൂട്ടായ്മ രൂപം കൊണ്ടത്.
സംസ്ഥാനത്ത് തന്നെ ഇദംപ്രദമായ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.ആര്‍. തങ്കപ്പന്‍ അദ്ധ്യക്ഷനായി.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എല്‍.സജിമോന്‍ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി എം.എം.ജോസ് അനുമോദന പ്രഭാഷണം നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം ജെസ്സി ഷാജന്‍, ബ്‌ളോക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജോണിക്കുട്ടി മഠത്തിനകം,ബ്‌ളോക് പഞ്ചായത്തംഗം ഷക്കീലാ നസീര്‍, കാഞ്ഞിരപ്പള്ളി സിഐ ഷൈജു എം.ജെ, പാലീയേറ്റീവ് കണ്‍സോര്‍ഷ്യം ജില്ലാ ചെയര്‍മാന്‍ സ്‌കറിയ ഞാവള്ളി, എന്നിവര്‍ ചേര്‍ന്ന് അമ്പത് കിഡ്നി രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റിന്റെ വിതരണം നിര്‍വ്വഹിച്ചു.
കോവിഡ് കാലത്ത് നിസ്വാര്‍ഥ സേവനം നടത്തിയ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും സ്‌കൂള്‍ പോലീസ് കേഡറ്റ് വിഭാഗവും ബേക്കറി അസോസിയേഷനും ചേര്‍ന്ന് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. 50 തവണ രക്തദാനം നടത്തിയ ജനമൈത്രി അംഗം ബെന്നി ആന്റണിയെ ചടങ്ങില്‍ ആദരിച്ചു.
പഞ്ചായത്തംഗങ്ങളായ സുമി ഇസ്മായില്‍,ബിജു പത്യാല, ജനമൈത്രി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ മാത്യു പോള്‍,റിയാസ് കാള്‍ടെക്‌സ്, ഫിലിപ്പ് നിക്കോളാസ് പള്ളിവാതുക്കല്‍, ജോര്‍ജ് കോരാ, ഡയസ് കോക്കാട്,അമീര്‍ ബദ്രി, ഷബീര്‍ മുക്കാലി , വിപിന്‍ രാജു എന്നിവര്‍ സന്നിഹിതരായിരുന്നു.
ജനമൈത്രി കാഞ്ഞിരപ്പള്ളി നോഡല്‍ ഓഫീസര്‍ രാജു സി.ജി ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിന് എം.എ.റിബിന്‍ ഷാ സ്വാഗതവും ടി.എ. സെയ്‌നില്ല നന്ദിയും പറഞ്ഞു.
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19
പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19