കാഞ്ഞിരപ്പള്ളി: ചിറക്കടവ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും ജനറൽ ആശുപത്രി കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തിൽ കാത്ത് ലാബിലെയും ഓർത്തോപീഡിക് വിഭാഗത്തിലെയും ഡോക്ടർമാരെയും ജീവനക്കാരെയും ആദരിച്ചു.
പതിനൊന്ന് മാസത്തിനുള്ളിൽ 511 ഹൃദയശസ്ത്രക്രിയകളാണ് ജനറൽ ആശുപത്രിയിലെ കാത്ത് ലാബിൽ നടത്തിയത്. ഒരു വർഷം കൊണ്ട് 50 സന്ധി മാറ്റിവയ്ക്കൽ (മുട്ട്, ഇടുപ്പ്) ശസ്ത്രക്രിയകൾ ചെയ്യാൻ ഓർത്തോ വിഭാഗത്തിനും കഴിഞ്ഞു.
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മുകേഷ് എം. മണി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം ആൻ്റണി മാർട്ടിൻ, വൈസ് പ്രസിഡൻറ് രഞ്ജിനി ബേബി, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, ബി. രവിന്ദ്രൻ നായർ, ടി.ജെ. ജോൺ, ലതാ ഷാജി, വി.എം. ജോൺ, മിനി സേതുനാഥ്, ഗീതാ എസ്. പിള്ള, ലതാ ഉണ്ണികൃഷ്ണൻ, എം.എ. ഷാജി, അഭിലാഷ് ചന്ദ്രൻ, ഷാജി നല്ലേപറമ്പിൽ, ആർഎംഒ ഡോ. രേഖാ ശാലിനി, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ബിജുമോൻ, ഡോ. പ്രസാദ് പി. മാണി, ഡോ. അനു ജോർജ്, ഡോ. അനീഷ് വർക്കി തുടങ്ങിയവർ പ്രസംഗിച്ചു.