Kanjirappally News

കാർഷിക മേഖലയ്ക്ക് കരുത്ത് പകരാന്‍ നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കും: കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്

കാഞ്ഞിരപ്പളളി : തകർന്നടിയുന്ന കാർഷിക സംസ്കാരവും, കർഷകരേയും സംരക്ഷിക്കുവാന്‍ ഈ മേഖലയില്‍ നൂതനമായ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വം നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് അറിയിച്ചു.

എ.റ്റി.എം. മോഡലില്‍ വിത്തുവിതരണവും, പാല്‍ വിതരണ കേന്ദ്രവും, ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു. 2022-23 വാര്ഷിക പദ്ധതിയില്‍ കാർഷിക -വനിതാ ഗ്രൂപ്പുകൾക്ക് അനുവദിച്ച കിഴങ്ങ് വിളകളുടെ ബ്ലോക്ക്തല ഉല്ഘാാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കകുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിമല ജോസഫ് , ഷക്കീല നസീര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ പുളിക്കല്‍, അംഗങ്ങളായ മഞ്ചു മാത്യു, സിന്ധു സോമന്, സി.ഡി.എസ്. ചെയര്പോഴ്സണ്‍ ദീപ്തി ഷാജി, സരസമ്മ കെ.എന്‍. വിവിധ കര്ഷ്ക ഗ്രൂപ്പുകളുടെ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ പരിപാടികൾക്ക് നേതൃത്വം നല്കി.

ബ്ലോക്കിന്റെ പരിധിയില്‍ വരുന്ന മണിമല, കാഞ്ഞിരപ്പളളി, പാറത്തോട്,, മുണ്ടക്കയം, കൂട്ടിക്കല്‍, കോരുത്തോട്, എരുമേലി എന്നീ പഞ്ചായത്തുകളിലായി 8 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍ എന്നിവയുടെ 8.5 കിലോ വിത്തുകള്‍ 1600-ല്‍ പരം കിറ്റുകളാക്കി വിവിധ കാർഷിക ഗ്രൂപ്പുകൾക്കും, കുടുംബശ്രീ ഗ്രൂപ്പുകൾക്കുമാണ് വിതരണം നടത്തിയത്.

Leave a Reply

Your email address will not be published.