കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ വർധിപ്പിച്ച ഒ.പി, ക്യാഷ്യാലിറ്റി ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ 2022 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ് 14/10/2022 വെള്ളിയാഴ്ച ചേർന്ന എച്ച്എംസി യോഗമാണ് ഇ തീരുമാനം എടുത്തത്.
വർഷങ്ങൾക്കു ശേഷമാണ് ടിക്കറ്റ് നിരക്കുകൾ രണ്ട് രൂപയിൽ നിന്നും അഞ്ച് രൂപയായി വർധിപ്പിച്ചത് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പോലും ഒ പി ടിക്കറ്റിന് അഞ്ച് രൂപ മുതൽ പത്ത് രൂപ വരെ ഈടാക്കുമ്പോൾ ജനറൽ ആശുപത്രിയിൽ രണ്ട് രൂപ മാത്രമാണ് ഇടാക്കിയിരുന്നത്.
നാല്പതോളം വരുന്ന എച്ച് എം സി ജീവനക്കാർക്കു ശമ്പളം നല്കുന്നതിനും ,ആശുപത്രിയുടെ ദിവസേനയുള്ള ചിലവുകൾക്കും ,കാത്ത് ലാബ് അടക്കമുള്ളയുടെ പ്രവർത്തനത്തിനും ഒ പി ടിക്കറ്റിൽ നിന്നുള്ള വരുമാനമാനമാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പ്രധാന ആശ്രയം.
ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലാണ് ഒ. പി.ടിക്കറ്റ് നിരക്ക് വർധിപ്പിക്കുവാൻ ഹോസ്പിറ്റൽ മാനേജ് മെൻ്റ് കമ്മിറ്റി തീരുമാനിച്ചതെന്ന് കമ്മിറ്റിയംഗങ്ങൾ അറിയിച്ചു. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് മികച്ച ആതുരസേവനങ്ങളാണ് മലയോര മേഖലയിലെ പാവപ്പെട്ടവൻ്റെ ഏക ആശ്രയമായ ഈ ഹോസ്പിറ്റൽ നല്കുന്നത്.