കഴിഞ്ഞ രണ്ടാഴ്ചക്കാലമായി വന്യമൃഗമായ കാട്ടുപോത്ത് പാറത്തോട് ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പാലമ്പ്ര, ഇടക്കുന്നം മേഖലകളിൽ ജനജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് സ്വൈര്യ വിഹാരം നടത്തുകയും ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവം പൂഞ്ഞാർ എംഎൽഎ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിയമസഭയിൽ ഉന്നയിച്ചു.

ഇത്തരം സന്ദർഭങ്ങളിൽ കൂടുതൽ ഫലപ്രദമായ സംവിധാനങ്ങൾ ഒരുക്കി വന്യമൃഗങ്ങളെ പിടികൂടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ എത്രയും വേഗം പിടികൂടി, ജനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്ന് വനoവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിയമസഭയിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിന് ഉറപ്പുനൽകി.