
കാണക്കാരി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലെ ഉജ്വല വിജയം കേരള കോൺഗ്രസ് (എം) ൻ്റെയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണിയുടെയും ജനകീയതയ്ക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരവും ആണെന്ന് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം പറഞ്ഞു.
കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ എൽഡിഎഫ് ജില്ലയിൽ ജനഹൃദയങ്ങൾ കീഴടക്കിയുള്ള വിജയ യാത്ര തുടരുകയാണ്.
ഇപ്പോൾ സംസ്ഥാനത്ത് ഉയരുന്ന അപവാദങ്ങളും ആക്ഷേപങ്ങളും ജനങ്ങൾ മുഖവിലയ്ക്കു പോലും എടുക്കുന്നില്ല. ഇനിയെങ്കിലും ജനകീയ വികാരം മാനിക്കാനും ഇടതുമുന്നണിയുടെ വികസന മുന്നേറ്റത്തിൽ അണിചേരാനുമുള്ള മനോഭാവം ഉണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു.