Uzhavoor News

കല്ലിടുക്കി ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെന്റർ പ്രവർത്തന സജ്ജമാക്കണം : ജോണിസ് പി സ്റ്റീഫൻ

ഉഴവൂർ പഞ്ചായത്ത് പരിധിയിൽ കല്ലിടുക്കിയിൽ പ്രവർത്തിക്കുന്ന ഗതാഗത വകുപ്പിന് കീഴിലുള്ള ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെന്റർ പ്രവർത്തനസജ്ജമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണം എന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.

ജില്ലയിലെ ഏക ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെന്റർ ആണ് മോനിപള്ളയിൽ നിർമ്മാണം ആരംഭിച്ചിരുന്നത്. എന്നാൽ കരാറുകർക്കും ജീവനക്കാർക്കും സർക്കാർ ശമ്പളവും കുടിശ്ശികയും നൽകാത്തതിനെ തുടർന്ന് നിലവിൽ പ്രവർത്തനരഹിതമാണ്.

അടിയന്തിര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് പ്രമേയം അവതരിപ്പിക്കുകയും പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം പ്രമേയം പാസ്സ് ആക്കുകയും ചെയ്തിട്ടുള്ളതാണ്.

സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപെട്ടുകൊണ്ട് ബഹു ഗതാഗത മന്ത്രിക്കും, ആവശ്യമായ ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബഹു മോൻസ് ജോസഫ് എം എൽ എ ക്കും നിവേദനം അയച്ചതായി പ്രസിഡന്റ്‌ അറിയിച്ചു.

Leave a Reply

Your email address will not be published.