തീക്കോയി പഞ്ചായത്തിലെ 9-ആം വാർഡിലെ കല്ലം വേലത്തുശ്ശേരി റോഡിന്റെ കലുങ്ക് നിർമാണത്തിൽ അഴിമതി എന്ന് വേലത്തുശേരി എൽ ഡി എഫ് കമ്മറ്റി ആരോപിച്ചു. കാലാവർഷ സമയത്തു അതിശക്തമായി മലവെള്ളം കുത്തിയൊഴുകി വരുന്ന തോടിനു കുറുകെ പഞ്ചായത്ത് നിർമിക്കുന്ന കലുങ്ക്, നിലവിൽ ഒഴുകുന്ന വെള്ളത്തിൽ കോൺക്രീറ്റ്റിംഗ് നടത്തി ആണ് കോൺട്രാക്ടർ ആരംഭിച്ചത്.
ഉദ്യോഗസ്ഥർ നോക്കി നിൽക്കേ തുടക്കത്തിലേ തന്നെ ഇത്രയും നിരുത്തരവാദിത്തപരമായി ചെയുന്ന ഈ പ്രവൃത്തി നിർത്തിവെക്കണമെന്നും, ഇതിനു കൂട്ടുനിൽക്കുന്ന പഞ്ചായത്ത് അധികൃതർക്ക് എതിരെ വിജിലൻസ് അന്വേഷണം നടത്തണം എന്നും വേലത്തുശേരി എൽ ഡി എഫ് കമ്മറ്റി ആവശ്യപെട്ടു.
