Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Facebook Twitter Instagram
Latest News
  • ഹൈടെക് ക്യാമറയും, റിക്കാര്‍ഡിംഗ് സിസ്റ്റവുമുള്ള ‘2’ സ്ത്രീകളുടെ നിയന്ത്രണത്തിലാണ് കേരളം; ജനദ്രോഹ നയങ്ങളില്‍ പ്രതിപക്ഷത്തിനും കണ്ണില്ല: പ്രസാദ് കുരുവിള
  • ഫാസിസം സർവ്വ നാശമാണ് എന്ന മുദ്രാവാക്യം ഉയർത്തി എ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ പ്രതിഷേധ ധർണ്ണ നടത്തി
  • വായനയും ലൈബ്രറിയുമെല്ലാം സജീവമാവുകയാണ്: മാണി സി കാപ്പന്‍ എം എല്‍ എ
  • എയ്മിലിൻ റോസ് തോമസ് ഫ്രണ്ട്സ് ഓഫ് ചൈൽഡ് അംബാസിഡർ
  • പോലീസ് ഡ്രൈവർക്കെതിരെ നടപടി വേണം; പ്രമോദ് നാരായണൻ എംഎൽഎ
  • രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന ; കേരളത്തിൽ കൊവിഡ് മരണം 70000 കടന്നു
Facebook Twitter Instagram
Pala News, Local News, Latest News from Pala: Pala Vartha Pala News, Local News, Latest News from Pala: Pala Vartha
  • Home
  • Local News
Pala News, Local News, Latest News from Pala: Pala Vartha
Home»Entertainment»കല്‍ഹാര പ്രേക്ഷകരിലേക്ക്
Entertainment 1 Min Read

കല്‍ഹാര പ്രേക്ഷകരിലേക്ക്

adminBy adminDecember 11, 2021No Comments1 Min Read
Facebook Twitter Pinterest LinkedIn Tumblr Email
Share
Facebook Twitter LinkedIn Pinterest Email

സുഗന്ധം പടര്‍ത്തുന്ന വെളുത്ത താമരയാണ് കല്‍ഹാരം. അത് തന്റെ ചുറ്റുമുള്ള ലോകത്തെ സുഗന്ധ പൂര്‍ണമാക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടുന്ന കല്‍ഹാര എന്ന ചെറു സിനിമയും പ്രേക്ഷകരിലേക്ക് നന്മയുടെ സുഗന്ധം പടര്‍ത്തുകയാണ്.


ചലച്ചിത്ര താരം മീനാക്ഷി അനൂപ് കേന്ദ്രകഥാപാത്രമാകുന്ന കല്‍ഹാര നിശബ്ദമാക്കപ്പെടുന്ന ചില സമകാലിക സംഭവങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പഞ്ചമി ജി.കെ. രചനയും നിര്‍മാണവും നിര്‍വഹിച്ച ചിത്രം വിഷ്ണു വി. ഗോപാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.
അനു എന്ന കൗമാരക്കാരിയുടെ ഒരു ദിവസത്തെ സംഭവങ്ങളാണ് കല്‍ഹാരയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്. അനുവായി മീനാക്ഷി എത്തുന്നു.


നമ്മുടെ പെണ്‍കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണെന്ന ചോദ്യം ഉയര്‍ത്തുമ്പോള്‍ തന്നെ നിശബ്ദരാകേണ്ടവരല്ല പെണ്‍കുട്ടികള്‍ എന്ന വലിയ സന്ദേശമാണ് ചിത്രം പകരുന്നത്.
പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ആകുലത കൃത്യമായി പ്രേക്ഷകരിലേക്കു പകരുന്നതില്‍ ചിത്രത്തിനു സാധിച്ചിട്ടുണ്ട്. ഗ്രാമത്തിന്റെ ഭംഗിയും കുടുംബ ബന്ധത്തിന്റെ തീവ്രതയും ഒരുമിച്ചു ചേരുന്ന കല്‍ഹാര സമൂഹ മാധ്യമങ്ങളിലും ഇതിനോടകം വളരെ ചര്‍ച്ച സൃഷ്ടിക്കുകയാണ്.


അനു സ്‌കൂളിലെത്തുമ്പോള്‍ സാക്ഷിയാകുന്ന സംഭവത്തിനോട് അവളും സുഹൃത്തുക്കളും പ്രതികരിക്കുന്നതും അത് വലിയൊരു പാഠമായി സമൂഹത്തിനു പകരുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.


രണ്ടു പെണ്‍കുട്ടികളുടെ മാതാവ് എന്ന നിലയില്‍ സമൂഹത്തിലേക്കു കണ്ണും കാതും കൂര്‍പ്പിച്ചുവെക്കാനും മുന്നിലെ ഓരോ ജീവിതങ്ങളെ കണ്‍തുറന്നു കാണാനും നമുക്കു ചുറ്റമുള്ള സംഭവവികാസങ്ങളോട് പ്രതികരിക്കാനും ആഹ്വാനം പകര്‍ന്ന് കലാകാരിയെന്നുള്ള പ്രതിബന്ധത തന്റെ ആദ്യ ചിത്രത്തിലൂടെ പങ്കുവെയ്ക്കുകയാണ് പഞ്ചമി.ചിത്രത്തിനു ആശംസകളുമായി നിരവധിപേരാണ് രംഗത്ത് വരുന്നത്.

https://www.youtube.com/watch?v=NyhNGd-NZB0

Share this:

  • Click to share on WhatsApp (Opens in new window)
  • Click to share on Facebook (Opens in new window)
  • Click to share on Telegram (Opens in new window)
  • Click to share on Twitter (Opens in new window)
  • Click to share on LinkedIn (Opens in new window)

പാലായിലെയും സമീപ പ്രദേശങ്ങളിലെയും വാര്‍ത്തകളും ജോലി സാധ്യതകളും അറിയാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ… GROUP 19

Share. Facebook Twitter Pinterest LinkedIn Tumblr Email
Previous Articleജനങ്ങളെ കൊള്ളയടിക്കുന്നതില്‍ മോദിയും പിണറായിയും ഇരട്ട സഹോദരങ്ങള്‍: നാട്ടകം സുരേഷ്
Next Article മുൻ എം.എൽ എ പി സി ജോർജ് അനുവദിച്ച പ്രാദേശിക വികസന ഫണ്ടുകൾ ക്യാൻസൽ ചെയ്ത സെബാസ്റ്റ്യൻ കുളത്തിങ്കളലിൻ്റെ നടപടിയിൽ ജനപക്ഷം പ്രതിഷേധ പ്രകടനം നടത്തി

Related Posts

ലോർഡ്‌സ് പ്രോഡക്ഷന്റെ ബാനറിൽ നിഖിൽ പ്രദീപ്‌ സംവിധാനം ചെയുന്ന ഷോർട് ഫിലിം “വന്യം” റിലീസിനൊരുങ്ങുന്നു

June 18, 2022

പുരസ്‌കാര പെരുമഴയിൽ കുളിച്ചൊരുങ്ങി മൂന്ന് റിലീസിനൊരുങ്ങുന്നു; ട്രാൻസ്‌ജെൻഡറുകളുടെ കഥ പറഞ്ഞ ഷോട്ട് ഫിലിം പുറത്തിറങ്ങുന്നത് പുരസ്‌കാര പ്രഭയിൽ

May 4, 2022

പ്രഭാസ് ചിത്രം രാധേ ശ്യാമിന്റെ എന്‍എഫ്ടികള്‍ വില്‍പനയ്ക്ക്; തെരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് പ്രഭാസിനെ നേരിൽ കാണാൻ അവസരം

March 7, 2022
Add A Comment

Leave A Reply Cancel Reply

Like Our Page
Pala News, Local News, Latest News from Pala: Pala Vartha
Facebook Twitter Instagram YouTube
© 2022 All rights reserved by PalaVartha. Designed by Brand Master Media.

Type above and press Enter to search. Press Esc to cancel.